Categories
kerala

ഗായകന്‍ എം.എസ് നസീം അന്തരിച്ചു

ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനപരിപാടിയിലൂടെ ശ്രദ്ധേയനായ ഗായകന്‍
എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് പത്ത് വര്‍ഷമായി
ചികിത്സയിലായിരുന്നു.

ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ് എന്നീ കലാസിമിതികള്‍ക്കായി പാടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേഹത്തെ കെ.പി.എ.സിയില്‍ എത്തിച്ചു. കെ.പി.എ.സിയില്‍ നിരവധി ജനപ്രിയ നാടക ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം പകര്‍ന്നു. പിന്നീട് സിനിമയിലെത്തി. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളില്‍ പാടിയിട്ടുണ്ട്.

thepoliticaleditor
Spread the love
English Summary: Renouned singer M.S.Nasim passed away. He was suffering from stroke for past 10 years.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick