കല്യാണം കഴിയും മുമ്പേ കുഞ്ഞിന് പേരിട്ടു എന്നു പറയുമ്പോലെയാണ് മാണി സി.കാപ്പന്റെ യു.ഡി.എഫ് പ്രവേശകാര്യം. പുതിയ പാര്‍ടി ഉണ്ടാക്കിയിട്ടില്ല, അതിനു മുമ്പേ യു.ഡി.എഫ് ഘടകകക്ഷിയാവുമെന്ന് കാപ്പന് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കാപ്പന് പുതിയ ഘടകകക്ഷിയായി കോട്ടയത്തെ മുന്നണി രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ പി.ജെ.ജോസഫിന് താല്പര്യക്കുറവാണ് പ്രകടമാകുന്നത്. കേരളകോണ്‍ഗ്രസ് തട്ടകത്തില്‍ കാപ്പന് ശക്തനാകുന്നത് ജോസഫിന് നെഞ്ചിടിപ്പുണ്ടാക്കുന്ന കാര്യമാണ്. സീറ്റ് വിഭജനം വരുമ്പോള്‍ ജോസഫിന്റെ ഡിമാന്റ് മുഴുവനായും നടക്കില്ല എന്നതാണ് ഒരു വിഷയം. ജോസിനെ എതിര്‍ക്കാന്‍ കാപ്പന് എന്നു വന്നു കഴഞ്ഞാല്‍ ജോസഫിന്റെ ബലതന്ത്രം യു.ഡി.എഫില്‍ ദുര്‍ബലമാകും എന്നത് രണ്ടാമത്തെ കാര്യം.
കാപ്പന് ഘടക കക്ഷിയാകണോ എന്നതു സംബന്ധിച്ച ചോദ്യത്തിന് കഴിഞ്ഞ ദിവസം ഉറപ്പിച്ചുള്ള പ്രതികരണം നല്‍കിയില്ല. അക്കാര്യം യു.ഡി.എഫ്. തീരുമാനിക്കണം എന്നാണദ്ദേഹം പറഞ്ഞത്. 15 സീറ്റ് കിട്ടണമെന്നൊക്കെ ജോസഫ് ആദ്യം വാദിച്ചെങ്കിലും ജോസഫിന്റെ അവകാശവാദങ്ങള്‍ അപ്പടി വിശ്വസിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ലെന്നുറപ്പാണ്. കാപ്പനും കൂടി ഘടകകക്ഷിയായി വരുന്നതോടെ ജോസഫിനെ ഒതുക്കാന്‍ കാപ്പനെ ഉപയോഗിക്കുമോ എന്ന ആശങ്കയും ജോസഫ് വിഭാഗത്തിനുണ്ട്.
കോണ്‍ഗ്രസില്‍ തന്നെ കാപ്പനെ ഘടകകക്ഷിയാക്കുന്ന കാര്യത്തില്‍ ഭിന്നസ്വരമുണ്ട്. കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി ആവര്‍ത്തിച്ചു പറയുന്നത് കാപ്പന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കണം എന്നാണ്. ഇതിനോട് മറ്റ് നേതാക്കളോ ഇതര ഘടകകക്ഷികളോ പ്രതികരിച്ചിട്ടില്ല. കാപ്പന്റെ പരിപാടികളില്‍ കോണ്‍ഗ്രസുകാര്‍ ധാരാളം പങ്കെടുക്കുന്നുണ്ട്. മാണി സി. കാപ്പന് മാത്രമായി വോട്ട് കിട്ടുമോ എന്നും ജോസ് കെ.മാണി-ഇടുത കൂട്ടുകെട്ടിനെ തടയാന്‍ കാപ്പന് വോട്ട് ബാങ്ക് ഉണ്ടോ എന്നും കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നുമുണ്ട്..
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024