Categories
latest news

കാശ്മീരില്‍ വീണ്ടും വിദേശരാജ്യപ്രതിനിധികളെ എത്തിച്ച് കേന്ദ്രസര്‍ക്കാര്‍

370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം കാശ്മീരില്‍ ഒരു പ്രശ്‌നമൊന്നും ഇല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ ഇത് നാലാമത്തെ തവണയാണ് ലോകരാജ്യങ്ങളുടെ പ്രതിനിധികളുടെ സന്ദര്‍ശനം സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 24 രാജ്യങ്ങളുടെ പ്രതിനിധികള്‍ കാശ്മീരിലെത്തി. യൂറോപ്യന്‍ യൂണിയന്‍ അംബസിഡര്‍ യൂഗോ എസ്റ്റിയൂട്ടോ ആണ് സംഘത്തലവന്‍. ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലിനന്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.
ചിലി, ബ്രസീല്‍, ക്യൂബ, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, അയര്‍ലണ്ട്, നെതര്‍ലാന്റ്‌സ്, പോര്‍ച്ചുഗല്‍, യൂറോപ്യന്‍ യൂണിയന്‍, ബെല്‍ജിയം, സ്‌പെയിന്‍, സ്വീഡന്‍, ഇററലി, ബംഗ്ലാദേശ്, മലാവി, എറിത്രിയ, ഐവറി കോസ്റ്റ്, ഘാന, സെനഗല്‍, മലേഷ്യ, താജികിസ്താന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലെ പ്രതിനിധികളോ ഡിപ്ലോമാറ്റുകളോ ആണ് വിദേശസംഘത്തില്‍ ഉള്ളത്.
ഇവര്‍ ദാല്‍ തടാകത്തിലെ ഷിക്കാരകള്‍ സന്ദര്‍ശിച്ച ശേഷം ഗുല്‍മാര്‍ഗിലേക്ക് പോകും. ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി നാളെ കൂടിക്കാഴ്ച നടത്തും.

Spread the love
English Summary: 20 member foriegn delegation visits Kashmir valley as guests of union government.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick