ബംഗാളില്‍ തിരഞ്ഞെടുപ്പു ചൂടിന് ചൂട് പകര്‍ന്ന് വാഗ്വാദങ്ങള്‍ മുറുകുകയാണ്. നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന മമത ബാനര്‍ജിയുടെ പ്രസംഗമാണ് പുതിയ ചര്‍ച്ച. ബുധനാഴ്ച ഹൂഗ്ലിയില്‍ റാലിയില്‍ സംസാരിക്കവേ മമത മോദിയെ രാജ്യത്തെ ഏറ്റവും വലിയ കലാപക്കാരന്‍ എന്ന് വിളിച്ചു. ഡോണള്‍ഡ് ട്രംപിന് സംഭവിച്ചത് മോദിക്കും സംഭവിക്കുമെന്നും ബംഗാളിനെ ബംഗാളി ഭരിക്കുമെന്നും മമത പറഞ്ഞു. ഗുജറാത്തികള്‍ ബംഗാള്‍ ഭരിക്കാന്‍ വരണ്ട. ഗുണ്ടകള്‍ക്ക് ബംഗാള്‍ ഭരിക്കാനാവില്ല- മമത പറഞ്ഞു.
ബംഗാളില്‍ തൃണമൂലും ബി.ജെ.പി.യും നേരിട്ട രൂക്ഷ പോരാട്ടത്തിലാണ്. 2011-ല്‍ തൃണമൂല്‍ 184 സീറ്റും 2016-ല്‍ 211 സീറ്റും നേടിയാണ് ഭരണത്തിലെത്തിയത്. ഇത്തവണ ഭരണം പിടിക്കാന്‍ ബി.ജെ.പി. പ്രത്യേക ദൗത്യവുമായി ഇറങ്ങിയിരിക്കയാണ്, മമതയാകട്ടെ ഹാട്രിക് വിജയത്തിനു വേണ്ടിയും.
