Categories
kerala

ആര്‍.എസ്.എസ്.പ്രവര്‍ത്തകന്റെ കൊല: 8 എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പിടിയില്‍

വയലാറിൽ എസ്.ഡി.പി.ഐ.-ആർ.എസ്.എസ്. സംഘർഷത്തിനിടെ ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ 8 എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

ആർ.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാർ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകൻ നന്ദുകൃഷ്ണ(22)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ്. പ്രവർത്തകൻ വയലാർ കടപ്പള്ളി കെ.എസ്.നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയറ്റതായാണ് വിവരം. ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം.

thepoliticaleditor
Spread the love
English Summary: harthal in alappuzha district in connection with the murder of RSS worker, six sdpi workers in custody.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick