Categories
latest news

നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ്കോടതി ഉത്തരവിട്ടു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന്
14000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. 2019 മാര്‍ച്ചില്‍ അറസ്റ്റിലായ നീരവ് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണിപ്പോള്‍. അവിടെനിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് കോടതിയില്‍ ഹാജരായത്. നീരവിനെതിരായ തെളിവുകള്‍ ഇന്ത്യയില്‍നിന്ന് ലഭിച്ചുവെന്നും കോടതി വ്യക്തമാക്കി. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.രണ്ടു വര്‍ഷത്തോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് വിവാദ വജ്ര വ്യാപാരിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാനുള്ള യു.കെ കോടതിയുടെ ഉത്തരവ്.

ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി.
ഇയാളെ വിട്ടുകിട്ടണമെന്നുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച കോടതി ഇന്ത്യക്ക് കൈമാറിയാല്‍ നീതി ലഭിക്കില്ലെന്ന വാദത്തിന് തെളിവില്ലെന്നും വ്യക്തമാക്കി. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

thepoliticaleditor
Spread the love
English Summary: British extradition court issued order to extradict Neerav Modi to India in connection with PNB scam case.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick