കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 2017-18 വര്‍ഷം മുതലുള്ള ഫീസ് മൂന്ന് മാസത്തിനുള്ളില്‍ പുനഃനിര്‍ണ്ണയിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഫീസ് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന തരത്തില്‍ അമിതമാകരുതെന്ന് ഉറപ്പ് വരുത്തണമെന്നും ഫീസ് നിര്‍ണ്ണയ സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഫീസ് നിര്‍ണ്ണയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ മാനേജ്മെന്റുകളോട് നിര്‍ദേശിക്കാന്‍ സമിതിക്ക് അധികാരം ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിശ്ചയിക്കാനുള്ള സ്വയംഭരണ അധികാരം മാനേജ്മെന്റുകള്‍ക്കുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഫീസ് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്ത് ലാഭം ഉണ്ടാക്കുന്നതല്ലെന്ന് ഉറപ്പ് വരുത്താന്‍ ഫീസ് നിര്‍ണ്ണയ സമിതിക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.