എന്തിനാണ് ഡെല്‍ഹിയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത് എന്നറിയാന്‍ ഷിംലയിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് സംഭവിക്കുന്നത് കണ്ടാല്‍ മതി… ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു…
ആദ്യം കിലോയ്ക്ക് 22 രൂപ നല്‍കിയും അടുത്ത വര്‍ഷം 23 രൂപ നല്‍കിയും ആപ്പിള്‍ വാങ്ങിയ അദാനി കമ്പനി ചെറുകിട വ്യാപാരികളുടെ നട്ടെല്ലൊടിച്ചു. ഭൂരിപക്ഷം പേരും പിടിച്ചു നില്‍ക്കാനാവാതെ ഈ രംഗം ഉപേക്ഷിച്ചു പോയി. കുത്തക കിട്ടിയതോടെ ഇപ്പോള്‍ കിലോയ്ക്ക് ആറ് രൂപ നിരക്കിലാണ് ആപ്പിള്‍ അദാനി വാങ്ങുന്നത്…വില്‍ക്കുന്നതാവട്ടെ കിലോയ്ക്ക നൂറു രൂപയ്ക്കും.!!!
ഫ്രെഡി കെ. താഴത്ത് എഴുതിയ കുറിപ്പ് വായിക്കുക….
എന്തിനാണ് കർഷകർ സമരം ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ ഷിംലയിൽ സംഭവിക്കുന്നത് കാണുക
ഷിംലയിൽ ആപ്പിൾ തോട്ടങ്ങളൽ നിന്നും കർഷകരിൽ നിന്നും ചെറുകിട കച്ചവടക്കാർ. ആപ്പിൾ വാങ്ങിയാണ് രാജ്യത്തുടനീളം വിറ്റിരുന്നത്. കച്ചവടക്കാർക്ക് ചെറിയ വെയർ ഹൗസ് മാത്രമേ ഉള്ളൂ. അദാനിയുടെ കണ്ണ് ഈ കച്ചവടത്തിലായിരുന്നു. ഹിമാചൽ പ്രദേശിൽ ഒരു ബിജെപി സർക്കാർ ആയതുകൊണ്ട് അവിടെ ഭൂമി എടുക്കുന്നതിനും ബാക്കി പേപ്പർ നടപടിക്കും അദാനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. വ്യാപാരികളുടെ വെയർ ഹൗസിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് വലുപ്പമുള്ള വലിയ വെയർ ഹൗസ് അദാനി നിർമ്മിച്ചു.
ഇപ്പോൾ അദാനി ആപ്പിൾ വാങ്ങാൻ തുടങ്ങി, കർഷകരുടെ കയ്യിൽ നിന്നും ആപ്പിൾ വാങ്ങിയിരുന്ന ചെറുകിട വ്യാപാരികൾ കിലോ 20 രൂപക്ക് അദാനി ആപ്പിൾ വാങ്ങിയത് കിലോ 22 രൂപക്ക് അടുത്ത വർഷം അദാനി കിലോയ്ക്ക് 23 രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോൾ ചെറുകിട വ്യാപാരികൾ അവിടെ അദാനിയുമായി പിടിച്ചു നിൽക്കാൻ. കഴിയാതെ മറ്റു തൊഴിലുകളിൽ തേടിപ്പോയി. അദാനി അവിടെ കുത്തകയായപ്പോൾ ആപ്പിളിന് 6 രൂപയാണ് അദാനി കിലോയ്ക്ക് വില. കൊടുക്കുന്നത്
ഇപ്പോൾ ചെറുകിട വ്യാപാരികൾ ഇല്ല അവിടെ കിലോ 6 രൂപയ്ക്ക് അദാനിക്ക് ആപ്പിൾ വിൽക്കാൻ കർഷകൻ നിർബന്ധിതരായിരിക്കുന്നു ഇപ്പോൾ അദാനി ഒരു കിലോ ആപ്പിളിന് 6 രൂപ കർഷകനിൽ നിന്ന് വാങ്ങി അദാനി കിലോയ്ക്ക് 100 രൂപ സ്റ്റിക്കർ ഒട്ടിച്ചു വിൽക്കുന്നു.
ടെലികോം വ്യവസായത്തിന്റെ ഉദാഹരണവും നിങ്ങളുടെ മുന്നിൽ ഉണ്ട് 25 ൽ അധികം മൊബൈൽ സേവനദാതാക്കൾ ഉണ്ടായിരുന്നു മുൻപ് JIO സൗജന്യ കോളിങ്, സൗജന്യ ഡാറ്റ ഫ്രീയായി തന്നു കൊണ്ട്. അടിമയാക്കി നാലുവർഷംകൊണ്ട്. മറ്റ് കമ്പനികളെല്ലാം നഷ്ടത്തിലായി അടച്ചുപൂട്ടി ഇപ്പോൾ വെറും. വിരലിലെണ്ണാവുന്ന കമ്പനികൾ മാത്രമേ. ഇന്ത്യയിൽ ഉള്ളൂ. ഇപ്പോൾ JIO ക്ക് റേറ്റ് കൂട്ടി നിങ്ങളുടെ പോക്കറ്റ് നന്നായി മുറിക്കുന്ന കാർഷിക ബിൽ നടപ്പിലാക്കിയാൽ ഗോതമ്പിനും അരിയ്ക്കും മറ്റു കാർഷിക ഉത്പന്നങ്ങൾക്കും ഇതു തന്നെ സംഭവിക്കും. ആദ്യം വില കുറച്ചു ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കും എന്നിട്ട് കർഷകന്റെ വിളവ് മോഹ നിരക്കിൽ വാങ്ങും അദാനിയെപ്പോലുള്ളവർക്ക് മാത്രമേ വിളവു ഉണ്ടാകൂ, അന്ന് വിപണിയിൽ കുത്തകകൾ മാത്രമേ ഉണ്ടാവുകയുള്ളൂ
ഇനിയും സമയമുണ്ട് ഉണരൂ കർഷകൻ പോരാടുന്നത് സ്വന്തത്തിനു വേണ്ടി മാത്രമല്ല രാജ്യത്തെ 100 കോടിയിലേറെ മധ്യവർഗ കുടുംബങ്ങൾക്കും വേണ്ടിയാണ്.