ഡല്‍ഹി-യു.പി. അതിര്‍ത്തിയിലെ കര്‍ഷക സമരകേന്ദ്രമായ ഗാസിപ്പൂരില്‍ യു.പി.സര്‍ക്കാര്‍ വന്‍ പോലീസ് പടയെ വിന്യസിച്ചിരിക്കയാണെന്ന് റിപ്പോര്‍ട്ട്. ഉടനെ ഒഴിഞ്ഞു പോകണമെന്ന് കര്‍ഷകരോട് രാവിലെ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഗാസിപ്പൂരിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും ചെയ്തു. വൈകീട്ടാകുമ്പോഴേക്കും വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. ഒഴിപ്പിക്കാന്‍ തയ്യാറെടുത്താണ് ഈ വലിയ നീക്കം. എന്നാല്‍ എന്തു വില കൊടുത്തും, വെടിവെപ്പുണ്ടായാല്‍ പോലും പിന്‍മാറില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍.
ഗാസിപ്പൂരിലെ വൈകീട്ടത്തെ ദൃശ്യങ്ങള്‍…പ്രത്യേക ഫോട്ടോ ഫീച്ചര്‍….