സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി.
വ്യാഴാഴ്ച വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും മരുന്നിലൂടെ നിയന്ത്രണവിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്. അതിനാല്‍ വെന്റിലേറ്ററിന്റെ സഹായം പൂര്‍ണമായും ഒഴിവാക്കാന്‍ അടുത്ത ദിവസങ്ങളില്‍ സാധിച്ചേക്കും. കൊവിഡ് ന്യൂമോണിയ ഗുരുതരമായി തുടരുന്നുണ്ട്. അതിനാല്‍ ഗുരതരമായ നിലയില്‍ തന്നെയാണ് ജയരാജന്റെ പൊതുസ്ഥിതിയെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
ജയരാജനെ കൊവിഡ് പരിശോധനയ്ക്ക് അടുത്ത ദിവസം വിധേയനാക്കാന്‍ കഴിയുമെന്ന് പ്രതിക്ഷയുണ്ട്.
തിരുവനന്തപുരത്തുനിന്നെത്തിയ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോക്ടർമാർ വൈകീട്ടും പരിശോധന നടത്തി, വെള്ളിയാഴ്ച രാവിലെ മടങ്ങും.
ബുള്ളറ്റിന്റെ പൂര്‍ണരൂപം :
കോവിഡ് ന്യുമോണിയ കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ തുടരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം എൽ എ യും സ്ഥാപനം സഹകരണ മേഖലയിൽ ആയിരുന്ന ഘട്ടത്തിൽ ചെയർമാനുമായിരുന്ന സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ പുരോഗതി കൈവന്നതായി ഇന്ന് നടന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും നേരിയ മാറ്റം വ്യക്ത മായിട്ടുണ്ട്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ, സി-പാപ്പ് വെന്റിലേറ്റർ സഹായത്തോടെ രക്തത്തിലെ ഓക്‌സിജൻ അളവ് ക്രമീകരിച്ചത് ക്രമേണ പൂർണ്ണമായും ഒഴിവാക്കാൻ ഏതാനും ദിവസങ്ങൾക്കൊണ്ട് സാധിച്ചേക്കും. അടുത്തദിവസം തന്നെ കോവിഡ് പരിശോധന യ്ക്ക് വീണ്ടും വിധേയമാക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും, കോവിഡ് ന്യുമോണിയ മാറിയിട്ടില്ല എന്നതിനാൽ ഗുരുതരാവസ്ഥ തുടരുകയാണെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.
പ്രിൻസിപ്പാൾ ഡോ കെ.എം കുര്യാക്കോസ് ചെയർമാനും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് കൺവീനറും വിവിധ വിഭാഗങ്ങളിലെ മുതിർന്ന ഡോക്ടർമാർ അംഗങ്ങളുമായ മെഡി ക്കൽ ബോർഡാണ് ശ്രീ എം വി ജയരാജന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. തിരുവന ന്തപുരം മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ. അനിൽ സത്യദാസ്, ഡോ സന്തോഷ് കുമാർ എസ്.എസ് എന്നിവർ, പരിയാരത്തെ മെഡിക്കൽ സംഘത്തിനൊപ്പം ഇന്നും ശ്രീ ജയരാജനെ പരിശോധിക്കുകയുണ്ടായി. അവർക്കൂടി പങ്കെടുത്താണ് ഇന്നത്തെ മെഡിക്കൽ ബോർഡ് യോഗവും നടന്നത്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ, എം.എൽ.എ മാരായ ശ്രീ എൻ.എൻ ഷംസീർ, ശ്രീ ടി വി രാജേഷ്, മുൻ എം എൽ എ ശ്രീ പി ജയരാജൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് തുടങ്ങിയവർ നേരിട്ടും ഫോണിലൂടേയും മെഡിക്കൽ സംഘവുമായി ശ്രീ ജയരാജന്റെ ആരോഗ്യസ്ഥിതി ചർച്ച ചെയ്യുകയുണ്ടായി. തിരുവനന്തപുരത്തുനിന്നെത്തിയ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോക്ടർമാർ വൈകീട്ടും പരിശോധന നടത്തി, വെള്ളിയാഴ്ച രാവിലെ മടങ്ങുമെന്നും മെഡിക്കൽ ബോർഡ് ചെയർമാനും കൺവീനറും അറിയിച്ചു.