Categories
latest news

കമല സത്യപ്രതിജ്ഞ ചെയ്തപ്പോള്‍
പടക്കം പൊട്ടിച്ച് ഒരു തമിഴ് ഗ്രാമം…

കമലയുടെ അമ്മ ജനിച്ചുവളര്‍ന്ന ഗ്രാമമായ തുളസീന്ദ്രപുരത്ത് ആയിരുന്നു ആഹ്‌ളാദം

Spread the love

കമല ഹാരിസ് അങ്ങ് ദൂരെ അമേരിക്കയില്‍ ആ രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ തിളക്കമാര്‍ന്ന ഒരധ്യായം എഴുതിച്ചേര്‍ത്ത് ആദ്യ വനിതാ വൈസ്പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇങ്ങ് തമിഴ്‌നാട്ടിലെ ഒരു ഗ്രാമം ആകെ പാതിരാത്രിയിലും ഉണര്‍ന്നിരുന്ന് ആഹ്‌ളാദം പങ്കിടുകയായിരുന്നു. അത് മറ്റെവിടെയുമല്ല കമലയുടെ കുടുംബത്തിന്റെ വേരുകള്‍ ഉള്ള, കമലയുടെ അമ്മ ജനിച്ചുവളര്‍ന്ന ഗ്രാമമായ തുളസീന്ദ്രപുരത്ത് ആയിരുന്നു. കയ്യില്‍ കമലയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ പിടിച്ച് കൂട്ടത്തോടെ ടെലിവിഷനുമുന്നിലിരുന്ന ഗ്രാമവാസികള്‍ പടക്കം പൊട്ടിച്ച് സത്യപ്രതിജ്ഞാവേളയില്‍ സന്തോഷം പങ്കിട്ടു.
തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്റെ അമ്മയെ കമല അനുസ്മരിച്ചിരുന്നു. ഇത് തന്നെ ഏറ്റവും ആഹ്‌ളാദഭരിതനാക്കിയെന്ന് കമലയുടെ അമ്മാവനായ ജി.ബാലചന്ദ്രന്‍ ഡെല്‍ഹിയില്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

Spread the love
English Summary: The ancestral village of Kamala Harris in Tamilnadu celebrated the occassion of oath taking of their beloved daughter.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick