Categories
kerala

ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ നേരാംവണ്ണം കണ്ടവര്‍ എത്ര പേര്‍ കാണും… ഡോ.ഷിനു ശ്യാമളന്റെ സിനിമാ കുറിപ്പ്‌

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ കണ്ടപ്പോള്‍ തോന്നിയതെന്ന് ഡോക്ടര്‍

Spread the love

ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. സ്ത്രീയുടെ മേല്‍ പുരുഷന്‍ സ്ഥാപിക്കുന്ന എല്ലാത്തരം അധികാരങ്ങളെയും രൂക്ഷമായി പ്രഹരിക്കുന്ന സിനിമ ഒരു പാട് തുറന്ന പ്രതികരണങ്ങള്‍ക്ക് ഇടം നല്‍കിയിരിക്കയാണ്. ഭാര്യയെ കിടപ്പറയില്‍ ഇരുട്ടത്ത് ഭോഗിക്കുന്ന പുരുഷനായകനെ വിമര്‍ശിച്ചുകൊണ്ട് ഡോ. ഷിനു ശ്യാമളന്‍ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് വലിയ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ശരിയായി ലൈംഗികത ആസ്വദിക്കാന്‍ തോന്നാത്ത, സ്ത്രീയുടെ ഭാഗത്തെ ആസ്വാദനത്തെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാത്ത, സ്വന്തം കാമപൂരണം മാത്രം ഏകപക്ഷീയമായി നിര്‍വ്വഹിച്ച് ആധിപത്യത്തിന്റെ ആള്‍രൂപമായി മാറുന്ന പുരുഷന്‍മാര്‍ക്കെതിരെ ആഞ്ഞടിക്കുന്ന ഡോ. ഷിനുവിന്റെ തുറന്നെഴുത്ത് മെയില്‍ ഷോവിനിസ്റ്റുകള്‍ക്കുള്ള ഒരു ചൂണ്ടുപലക കൂടിയായിത്തീരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ ഡോക്ടറായ ഷിനു ശ്യാമളന്‍ കഴിഞ്ഞ വര്‍ഷം കൊവിഡ് കാലത്ത് തന്റെ ക്ലിനിക്കില്‍ വന്ന രോഗിക്ക് കൊവിഡ് ഉണ്ടെന്ന സംശയം ആരോഗ്യവകുപ്പിനെ അറിയിച്ചതിന്റെ പേരില്‍ ക്ലിനിക്കിന്റെ ഉടമ ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചു വിട്ട സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

thepoliticaleditor

കുറിപ്പിന്റെ പൂര്‍ണ രൂപം…

“ലൈറ്റ് ഓഫ് ആക്കുവല്ലേ”..

ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാൻ പോകുന്നതാണ്? ആവോ.😀

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങൾ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങൾ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണർത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓർഗാസം വരുന്നത് വരെ ഫോർപ്ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റിൽ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേർ കിടന്ന് ഉറങ്ങുന്നുണ്ടാകും?

ഷിനു ശ്യാമളന്റെ ഫേസ് ബുക്ക് കുറിപ്പ്‌

ക്ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പർവ്വതത്തിന്റെ ഉറവിടം പോലെയാണ്. അതിൽ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണർത്തിയും അവൾ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണർവ് നൽകാം.

എന്നും മുകളിൽ കയറി കിടന്ന് മിഷനറി പൊസിഷനിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ മറ്റ് പൊസിഷനുകൾ കൂടി ട്രൈ ചെയ്യുക. നിങ്ങളുടെ മുകളിൽ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയിൽ പല പൊസിഷനിൽ പരീക്ഷണങ്ങൾ നടത്തുക.

കിടക്കയിൽ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടിൽ മറ്റ് ആളുകൾ ഇല്ലാത്തപ്പോൾ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കിൽ യാത്ര പോകുമ്പോൾ റിസോർട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണർവും ഉന്മേഷവും ലൈംഗികതയിൽ തിരികെ കണ്ടെത്തുക.

തേൻ, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോർപ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയിൽ മാത്രമല്ല, ബെഡ്റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും.😀 രണ്ടുപേർക്കും താൽപര്യമുണ്ടെങ്കിൽ സെക്‌സ് ടോയ്‌സ് ട്രൈ ചെയ്യാവുന്നതാണ്.

സെക്സിൽ മെല്ലെ ഫോർപ്ളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓർഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റിൽ തീരുന്ന ഒന്നായി സെക്സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക്സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓർക്കാം😊.

The great indian kitchen സിനിമ കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയത്..

Dr shinu shymalan

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick