Categories
kerala

കെ.വി. വിജയദാസ് എം.എല്‍.എ. അന്തരിച്ചു

കൊവിഡ് മുക്തനായെങ്കിലും കൊവിഡനന്തര രോഗങ്ങള്‍ പിടികൂടി

Spread the love

പാലക്കാട് ജില്ലയിലെ കോങ്ങാട് നിയമസഭാമണ്ഡലം ജനപ്രതിനിധിയായ സി.പി.എം. നേതാവ് കെ.വി.വിജയദാസ് (61)അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വിജയദാസ് തിങ്കളാഴ്ച രാവിലെ മുതല്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. വൈകീട്ട് 7.45 ഓടെയായിരുന്നു മരണം. സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.

കൊവിഡ് ബാധിതനായി ഡിസംബര്‍ 11-നാണ് വിജയദാസിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. കൊവിഡ് മുക്തനായെങ്കിലും കൊവിഡനന്തര രോഗങ്ങള്‍ പിടികൂടി. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ആരോഗ്യനില വീണ്ടെടുക്കാനായില്ല.
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു വിജയദാസ്.

thepoliticaleditor

കെ വി വിജയദാസ് എം എൽ എ യുടെ വിയോഗം
കർഷകപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടം – മുഖ്യമന്ത്രി

കോങ്ങാട് എം എൽ എ കെ വി വിജയദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ അകാലവിയോഗം. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ സിപിഐഎമ്മിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനാണ് സഹകരണ രംഗത്ത് പ്രവർത്തിക്കുമ്പോഴും അദ്ദേഹം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Spread the love
English Summary: cpm leader and MLA of Kongad consttuency in palakad district k.v. vijayadas passed away by monday evening. he was suffering from post kovid illness.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick