2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി യുടെ പ്രകടനം എങ്ങിനെയായിരിക്കും- ഇതേപ്പറ്റി രാജ്യത്തെ ഒരു സാമ്പത്തിക വിദ്ഗധൻ നടത്തുന്ന പ്രവചനങ്ങള്‍ നോക്കാം. പാര്‍ടി 2019ലെ തെരഞ്ഞെടുപ്പിലെ പ്രകടനത്തെ മറികടക്കുമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ സുർജിത് ഭല്ല പ്രതീക്ഷിക്കുന്നു.
ഇദ്ദേഹം പ്രധാനമന്ത്രി നടത്തിയ വിജയപ്രവചനത്തില്‍ പൂര്‍ണവിശ്വാസം രേഖപ്പെടുത്തി, അതിന്റെ പശ്ചാത്തലത്തിലാണ് തന്റെ അവകാശവാദം പ്രകടിപ്പിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയം. കേരളത്തില്‍ രണ്ടു സീററുകള്‍ ബിജെപി നേടുമെന്നും തെക്കെ ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ അഞ്ച് സീറ്റ് കുറഞ്ഞത് നേടുമെന്നും അടക്കമുള്ള നിരീക്ഷണങ്ങള്‍ ആണ് നടത്തുന്നത്.
എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സുർജിത് ഭല്ല, നരേന്ദ്ര മോദിയുടെ പാർട്ടിക്ക് 330 മുതൽ 350 വരെ സീറ്റുകൾ നേടാനാകുമെന്ന് പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് അഞ്ച് മുതൽ ഏഴ് ശതമാനം വരെ സീറ്റ് വർധനയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സുർജിത് ഭല്ലയുടെ അഭിമുഖം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 303 സീറ്റുകൾ ഉൾപ്പെടെ 353 സീറ്റുകളാണ് എൻഡിഎ നേടിയത്. കോൺഗ്രസിന് 52 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
പ്രതിപക്ഷത്തിന് എത്ര സീറ്റ് ലഭിക്കും?
സുർജിത് ഭല്ലയുടെ അഭിപ്രായത്തിൽ കോൺഗ്രസിന് 44 സീറ്റുകൾ ലഭിക്കും. 2014 ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 2 ശതമാനം കുറവ് വോട്ട് ആയിരിക്കും കിട്ടുക. “പ്രതിപക്ഷ സഖ്യത്തിലെ പ്രശ്നം നേതൃത്വമാണ്. പണം ആണ് ഏറ്റവും പ്രധാനം, നേതൃത്വമാണ് രണ്ടാമത്തേത്. രണ്ടും ബിജെപിക്ക് അനുകൂലമാണ്. പ്രതിപക്ഷം ജനശ്രദ്ധ നേടുന്ന, ഏകദേശം സൂചന നൽകുന്ന, പ്രധാനമന്ത്രി മോദിയുടെ പകുതിയോളം സ്വീകാര്യതയുള്ള ഒരു നേതാവിനെ തിരഞ്ഞെടുത്തിരുന്നെങ്കിൽ, അത് ഒരു മത്സരമായിരിക്കുമെന്ന് ഞാൻ കരുതുന്നു.”– സുർജിത് ഭല്ല പറയുന്നു.
ബിജെപിയുടെ ‘തെക്കൻ’ മുന്നേറ്റം
ബി.ജെ.പി പരമ്പരാഗതമായി ദുർബലമായ പാർട്ടിയായ തമിഴ്‌നാട്ടിൽ അഞ്ച് സീറ്റെങ്കിലും ബി.ജെ.പി നേടിയേക്കുമെന്നും സുർജിത് ഭല്ല പ്രവചിച്ചു. “തമിഴ്‌നാട്ടിൽ ബിജെപി അഞ്ചിൽ കൂടുതൽ സീറ്റുകൾ നേടിയാൽ ഞാൻ അത്ഭുതപ്പെടാനില്ല, കേരളത്തിൽ ഒന്നോ രണ്ടോ സീറ്റുകൾ.” — അദ്ദേഹം പറഞ്ഞു.
“നിങ്ങൾ തെലങ്കാനയെ കാണൂ, അവിടെ ഞങ്ങളുടെ വോട്ട് വിഹിതം ഇരട്ടിയായി. 2019ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഉയർന്നു. ഏറ്റവും കൂടുതൽ എംപിമാരുള്ളത് ബിജെപിക്കാണ്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2024-ൽ വോട്ട് വിഹിതം വർദ്ധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. സീറ്റുകളും വർദ്ധിക്കും.”– ഏഷ്യാനെറ്റ് ന്യൂസ് -ന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു.