കേന്ദ്രസര്‍ക്കാരും സമരം ചെയ്യുന്ന കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച ബുധനാഴ്ച നടക്കും. തിങ്കളാഴ്ച രാത്രി വൈകിയാണ് അറിയിപ്പ് എത്തിയത്. ജനുവരി 19-ന് ചൊവ്വാഴ്ച ചര്‍ച്ചയെന്നായിരുന്നു കഴിഞ്ഞ തവണ ചര്‍ച്ച നടത്തിയ ദിവസം തീരുമാനിച്ചിരുന്നത്.
ജനുവരി 26-ന് കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ മാര്‍ച്ച് സംബന്ധിച്ച് സുപ്രിംകോടതയിലുള്ള കേസില്‍ തിങ്കളാഴ്ച വാദം കേട്ട കോടതി പൊലീസിന്റെ അധികാര പരിധിയിലുള്ളതാണ് മാര്‍ച്ച് നിയന്ത്രിക്കുന്ന കാര്യം എന്ന് വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്നത് ഇന്നാണ്..