മമതാബാനര്‍ജിയുടെ ഭരണം ഈ നിമിഷം അട്ടിമറിക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്ന് ബംഗാള്‍ ഘടകം മേധാവി കൈലാഷ് വിജയ് വര്‍ഗിയ. 41 എം.എല്‍.എ.മാര്‍ നിലവില്‍ ബി.ജെ.പി.യിലേക്ക് വരാന്‍ തയ്യാറാണെന്നും അവരെ വിളിച്ചാല്‍ മാത്രം മതിയെന്നും വര്‍ഗിയ അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും സംഭ്രമിപ്പിക്കാനും സമ്മര്‍ദ്ദത്തിലാക്കാനും നിരന്തര ശ്രമങ്ങളാണ് ബി.ജെ.പി. നടത്തുന്നത്. അടുത്ത ഭരണം പിടിക്കുക എന്നതാണ് ബി.ജെ.പി.യുടെ പദ്ധതി. ഇതിനായി ബംഗാള്‍ പ്ലാന്‍ എന്ന പരിപാടിയാണ് അമിത്ഷാ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നത്. അതില്‍ ഏറ്റവും പ്രധാനം തൃണമൂലിലെ ജനസ്വാധീനമുള്ള നേതാക്കളെ ബി.ജെ.പി.യില്‍ എത്തിക്കലാണ്. മമത കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനമുള്ള തൃണമൂല്‍ നേതാവായ സുവന്ദു അധികാരിയെ കഴിഞ്ഞ മാസം ബി.ജെ.പി. റാഞ്ചിയെടുത്തിരുന്നു.