Categories
kerala

ഡിജിറ്റല്‍ കേരളം, വൈജ്ഞാനിക വികസനം… ഇത് സവിശേഷ ബജറ്റ്‌

പ്രമുഖ സാമ്പത്തികവിശകലന വിദഗ്ധനും കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജധ്യാപകനുമായ ഡോ: കെ.പി. വിപിന്‍ ചന്ദ്രന്‍ കേരള ബജറ്റിനെ വിലയിരുത്തുന്നു

Spread the love

ഭാവി കേരളത്തിന്റെ വികസനമര്‍മ്മം തിരിച്ചറിഞ്ഞ് അവയെ പ്രോല്‍സാഹിപ്പിക്കുന്നതും അതേസമയം ക്ഷേമ, കാര്‍ഷിക മേഖലയെ കൂടുതല്‍ സഹായിക്കുന്നതുമായ സന്തുലിത ബജറ്റാണ് തോമസ് ഐസക് ഇത്തവണ അവതരിപ്പിച്ച ബജറ്റെന്ന് പ്രമുഖ സാമ്പത്തികശാസ്ത്ര നീരീക്ഷകനും അധ്യാപകനുമായ ഡോ. വിപിന്‍ചന്ദ്രന്‍.

ഡോ. വിപിന്‍ചന്ദ്രന്‍

ഭാവിലോകം ഡിജിറ്റല്‍ ലോകത്തിലേക്ക് അതിവേഗം മുന്നോട്ടു നീങ്ങുമ്പോള്‍ കേരളത്തിന് അതിനെതിരെ നില്‍ക്കാനാവില്ല എന്ന തിരിച്ചറിവ് ഈ ബജറ്റില്‍ കാണാം. ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ മികച്ച രീതിയില്‍ ഉപയോഗിച്ച് നോളജ് ഇക്കോണമിയില്‍ കൂടുതല്‍ നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള പുതുസമീപനം ആണ് ഈ ബജറ്റിന്റെ കാതലായ ഒരു ഭാഗം. ഇതു തന്നെയാണ് പിണറായി സര്‍ക്കാരിന്റെ ഈ അഞ്ചു വര്‍ഷത്തിനിടയിലെ അവസാന ബജറ്റിന്റെ വലിയ പ്രത്യേകതയും.

thepoliticaleditor

വികസനത്തിനും കരുതലിനും ഊന്നല്‍ നല്‍കുന്ന ഈ ബജറ്റ് മുന്‍കാല ഇടതുപക്ഷസര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുമായി താരതമ്യം ചെയ്തു വേണം പഠിക്കാനെന്നും ഡോ. വിപിന്‍ ചന്ദ്രന്‍ അഭിപ്രായപ്പെടുന്നു.

കണ്ടെത്താവുന്ന പ്രധാന ന്യൂനത അധിക വിഭവസമാഹരണം എങ്ങിനെ എന്നതിനെപ്പറ്റി ബജറ്റില്‍ ഒന്നും പറയുന്നില്ല എന്നതാണ്.

ഡോ. വിപിന്‍ചന്ദ്രന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ :

1.കോവിഡാന്തര കേരളത്തിലെ പ്രശ്‌നങ്ങളെ ഇടതുപക്ഷം കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ സമീപിച്ചതായും വ്യക്തമാണ്.

 1. വൈജ്ഞാനിക മേഖലയിലെ സാമ്പത്തിക ശാസ്ത്രത്തിന്റെ( knowledge economy ) പ്രാധാന്യം തിരിച്ചറയുകയും ഇതിനായി ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ എങ്ങിനെ സന്നിവേശിപ്പിക്കാമെന്നുള്ള മാസ്റ്റര്‍ പ്ലാന്‍ ബജറ്റ് മുന്നോട്ടു വെക്കുന്നു.
 2. ഉന്നതവിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ തിരിച്ചറിയുന്നു. ഈ മേഖലയിലെ പുരോഗതിക്കായി ആറ് പുതിയ പദ്ധതികള്‍ മുന്നോട്ടു വെക്കുന്നു.
 3. മുന്‍പ് സി.അച്യുതമേനോന്‍ സര്‍ക്കാര്‍ കൂടുതല്‍ ഗവേഷണസ്ഥാപനങ്ങള്‍ ആരംഭിച്ചുകൊണ്ട് പുതിയ വികസനസംസ്‌കാരം സൃഷ്ടിക്കാന്‍ ശ്രമിച്ചത് നമ്മള്‍ ഓര്‍ക്കണം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ അന്താരാഷ്ട്രപ്രശസ്തമായ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ഡോ. കെ.എന്‍. രാജ്, ഡോ. എം.എസ്. വല്യത്താന്‍ എന്നിവരെപ്പോലുള്ള പ്രതിഭകളെ ആഗോളതലത്തില്‍ എത്തിക്കുകയും ചെയ്തു. ഇത്തരം ശ്രമത്തിന്റെ തുടര്‍ച്ച ഇത്തവണത്തെ ബജറ്റില്‍ കാണാം.
 4. 30 ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്ററുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയുടെ നല്ല ദിശാസൂചികയാണ്.
 5. സ്റ്റാര്‍ട്ട് അപ് മിഷന്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനം സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഭാവി സാധ്യത പ്രോല്‍സാഹിപ്പിക്കും.
 6. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ വിവിധ പദ്ധതികള്‍. വീടിനടുത്ത ജോലി ചെയ്യാനും വീടിനകത്ത് ജോലി ചെയ്യാനുമുള്ള പദ്ധതികള്‍ എന്നിവ ഈ ബജറ്റലുണ്ട്.
 7. എട്ട് ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം, സ്ത്രീകള്‍ക്ക് പ്രത്യേക തൊഴില്‍ പദ്ധതി, അഭ്യസ്ഥ വിദ്യര്‍ക്ക് പ്രത്യേക പദ്ധതി ഇവ കേരളത്തിന് ആശ്വാസമാകും.
 8. നൈപുണി വികസനത്തിന് പരിഗണന.
 9. ഇന്‍ഡസ്ട്രി 40-ല്‍ ഉള്‍പ്പെടുത്തി വിവിധ നൈപുണികള്‍ തിരിച്ചറിഞ്ഞ് പ്രോല്‍സാഹിപ്പിക്കാന്‍ 250 കോടി അനുവദിച്ചു.
 10. കാര്‍ഷിക മേഖല നെഗറ്റീവ് വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഇത് തിരിച്ചറിയുന്ന ബജറ്റാണിത്. കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കാന്‍ നാളീകേര സംഭരണ വില 32 രൂപയാക്കി, നെല്ലിന്റെ സംഭരണവില 28 രൂപയാക്കി, റബ്ബറിന്റെ തറവില 170 രൂപയാക്കി ബജറ്റ് പ്രഖ്യാപനം വന്നത് ഏറ്റവും ഗുണപ്രദമാണ്.
 11. വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്കായി മൂന്ന് വ്യവസായ ഇടനാഴികള്‍ ബജറ്റില്‍ മുന്നോട്ടു വെക്കുന്നു.
 12. ഈസ് ഓഫ് ഡുയിങ് ബിസിനസിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നു.
 13. സാമൂഹിക സുരക്ഷയ്ക്ക് ഊന്നല്‍. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ച് 1600 രൂപയാക്കുമെന്ന പ്രഖ്യാപനം. വിശപ്പു രഹിത കേരളത്തിന് മതിയായ പരിഗണന.
 14. പുതിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടി രൂപ മാറ്റിവെക്കുകയും ജനകീയാസൂത്രണത്തിന്റെ 25-ാം വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു.

രണ്ട് പ്രളയം, കോവിഡ് മഹാമാരി ഇതൊക്കെ ചേര്‍ന്ന് കേരളം അതീവ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന കാലത്ത് അവതരിപ്പിക്കുന്ന ഈ ബജറ്റ് സാമ്പത്തിക വളര്‍ച്ചയും സമതുലിതമായ വികസനവും ക്ഷേമവും മുന്നോട്ടു വെക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത് ഏറ്റവും വലിയ നേട്ടമാണ്.

Spread the love
English Summary: prominent economist and proffessor Dr. vipinchandran comments on the kerala budjet proposals

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick