തിങ്കളാഴ്ച വൈകീട്ട് 5.26 മുതല്‍ 6.06 വരെ ലോകം നിശ്ചലമായി എന്നു പറഞ്ഞാല്‍ അതിശയോക്തിയായിരുന്നില്ല. ഗൂഗിള്‍ സേവനങ്ങളെല്ലാം പൊടുന്നനെ നിലച്ചുപോയ മുക്കാല്‍ മണിക്കൂറോളം നേരം ലോകത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വിവര വിനിമയ സംവിധാനങ്ങളും സന്ദേശമയക്കലും എല്ലാം നിശ്ചലമായിപ്പോയി.
സ്‌റ്റോറേജുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഗൂഗിള്‍ നിശ്ചലമായിപ്പോകാന്‍ കാരണമെന്നും എല്ലാം സാധാരണഗതിയിലായെന്നും ഭാവിയില്‍ ഇത്തരം പ്രശനങ്ങള്‍ ഇല്ലാതാക്കാന്‍ അന്വഷണം നടത്തി പരിഹാരമുണ്ടാക്കുമെന്നും ഗൂഗിള്‍ ട്വീറ്റ് ചെയ്തു.
ജി.മെയില്‍, യു ട്യൂബ്, ഡ്രൈവ്, കലണ്ടര്‍, ഹാങ് ഔട്ട്‌സ്, ചാറ്റ്, മീറ്റ്, ക്ലൗഡ് സെര്‍ച്ച്, ഡോക്‌സ്, ഷീറ്റ്‌സ്, സ്‌ലൈഡ്‌സ്, സൈറ്റ്‌സ്, ഗ്രൂപ്പ്‌സ്, ഫോംസ്, ടാസ്‌ക് തുടങ്ങി 19 സേവനങ്ങള്‍ എല്ലാം കുറേ നേരത്തേക്ക് ഇല്ലാതായി. ഇത് സൃഷ്ടിച്ച ശൂന്യത ഭീകരമായിരുന്നു. ലോകത്തിലെ ആശയവിനിമയവും വിവര വിനിമയവും എല്ലാം ഒററ നിമിഷം കൊണ്ട് ഇരുട്ടിലായി.
ജി.മെയിലിന് 180 മില്യന്‍ ഉപയോക്താക്കള്‍ ലോകത്താകെ ഉണ്ട്. യു-ട്യൂബിനാകട്ടെ 200 മില്യന്‍ ഉപയോക്താക്കളും ഉണ്ട്.
ഏകദേശം 50 ലക്ഷം കോടി ആളുകള്‍ക്ക് ഈ നേരം ഇ-മെയില്‍ അയക്കാനോ സന്ദേശങ്ങള്‍ സ്വീകരിക്കാനോ കഴിഞ്ഞില്ല യു-ട്യൂബിനുള്ള വരുമാന നഷ്ടം 9.41 കോടി രൂപയാണ്. ഒരു മിനിട്ടില്‍ 23.5 ലക്ഷം രൂപയാണ് യു-ട്യൂബിന്റെ വരുമാനം. ലോകത്തിലെ 54 ശതമാനം ജനത്തിന് യു-ട്യൂബ് കിട്ടാതായി. 42 ശതമാനം പേര്‍ക്ക് വീഡീയോ കാണാന്‍ കഴിഞ്ഞില്ല. 75 ശതമാനം പേര്‍ക്ക് ജി-മെയില്‍ ലോഗിന്‍ ചെയ്യാനായില്ല എന്നും കണക്കുകള്‍.
ഇതേപോലെ ഗൂഗിള്‍ സേവനങ്ങള്‍ ക്രാഷ് ആയത് ഇതിനു മുമ്പ് ആഗസ്റ്റ് 20-ന് ആയിരുന്നു.