കര്‍ഷകസമരം തീര്‍ക്കാന്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് വിളിക്കണമെന്ന് കോണ്‍ഗ്രസ് കത്തെഴുതിയതിന് സര്‍ക്കാര്‍ മറുപടി നല്‍കി– കൊവിഡാണ്, ശീതകാല സമ്മേളനം ചേരുന്നില്ല, ബജറ്റ് സമ്മേളനം ജനവരി അവസാനം ചേരാം. ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എഴുതിയ കത്തിലാണ് ഈ വിശദീകരണം.
ഫിബ്രവരി ഒന്നിനാണല്ലോ ബജറ്റ് അവതരിപ്പിക്കേണ്ടത്.
വര്‍ഷകാല സമ്മേളനം ഏതാനും ദിവസം മാത്രമാണ് ചേര്‍ന്നത്. പത്ത് ദിവസം പേരിന് ചേര്‍ന്ന് പാസ്സാക്കിയത് 27 ബില്ലുകള്‍. അപ്പോള്‍ വോട്ടെടുപ്പു കൂടി അനുവദിക്കാതെ പാസ്സാക്കിയ നിയമത്തെ തുടര്‍ന്നാണ് രാജ്യത്ത് കര്‍ഷകസമരം ഉയര്‍ന്നത്. ശീതകാല സമ്മേളനവും കോവിഡിന്റെ പേരില്‍ ഒഴിവാക്കുകയാണ് സര്‍ക്കാര്‍. ബജറ്റ് സമ്മേളനം ചേരുന്നതും ചുരുക്കം ദിവസം മാത്രമാവാന്‍ സാധ്യതയുണ്ട്.