എല്ലാം നിഷേധിച്ച് കുഴല്‍നാടന്‍…നാളെ സിപിഎമ്മിന് മറുപടി നല്‍കും

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും അവരുടെ കമ്പനിയായ എക്‌സാലോജിക്-ഉം സേവനം നല്‍കാതെ സ്വകാര്യ കരിമണല്‍ കമ്പനിയില്‍ നിന്നും ഒന്നേമുക്കാല്‍ കോടി രൂപ വാങ്ങിയെന്ന സംഭവത്തില്‍ നിയമസഭയില്‍ വിഷയം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.ക്കെതിരെ ഭൂമി നികുതി വെട്ടിപ്പ് ആരോപണം തിരിച്ചുന്നയിച്ച് സി.പി.എം. ആക്രമണം കടുപ്പിച്ചു. മാത്യു ഇടുക്കി ജില്...

മോദിയുടെ വോട്ട് രാഷ്ട്രീയം വാര്‍ത്തെടുക്കുന്ന തന്ത്രങ്ങള്‍ സ്വാതന്ത്ര്യദിന വേഷത്തിലും

ഒരു കുപ്പായത്തിലും തലപ്പാവിലും പോലും നരേന്ദ്രമോദിയെ വാര്‍ത്തെടുക്കുന്ന വിദഗ്ധര്‍ ശ്രദ്ധിക്കുന്നു എന്നതിന് ഉദാഹരണമായി ഇന്നത്തെ സ്വാതന്ത്ര്യദിന ചടങ്ങിലെ പ്രധാനമന്ത്രിയുടെ വേഷത്തെ ശ്രദ്ധിച്ചവരുണ്ടോ…അത്ര സൂക്ഷ്മമായ മേക്കപ്പുകളാണ് ബിജെപിയുടെ വൈകാരിക പ്രചാരണ ശാലകളില്‍. അടുത്ത വര്‍ഷം താന്‍ തന്നെ അധികാരത്തില്‍ വരുമെന്ന ആത്മരതി രാജ്യത്തോട് ഒര...

തീക്കളി…സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലും സമൂഹമാധ്യമത്തില്‍ വ്യാജ പോസ്റ്റ്…ശക്തമായ പ്രതികരണം

രാജ്യത്തിന്റെ പരമോന്നത ന്യായാധിപന്റെ പേരിലും സമൂഹമാധ്യമത്തില്‍ വ്യാജ പോസ്റ്റ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എഴുതിയതെന്ന രീതിയിലാണ് കുറിപ്പ് പ്രസിദ്ധീകരിച്ചു വന്നത്. "ഇന്ത്യയുടെ ഭരണഘടനയും ഇന്ത്യയുടെ ജനാധിപത്യവും സംരക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു, എന്നാൽ നിങ്ങളുടെ സഹകരണവും ഇതിന് വളരെ പ്രധാനമാണ്, എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി തെരുവില...

ആവേശത്തിന് തുമ്മാരുകുടി പോസ്റ്റിട്ടാല്‍ ഇടതുപക്ഷം പുതുപ്പള്ളിയില്‍ ഇങ്ങനെയാണ് പുലിവാല് പിടിക്കുക..!

പുതുപ്പള്ളി തിരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ ഇടതു മുന്നണിയുടെ പ്രധാന പ്രചാരണായുധം മണ്ഡലത്തിലെ വികസനമില്ലായ്മയാണ്. പക്ഷേ എന്തിനും ഏതിനും ആലോചനയില്ലാതെ സമൂഹമാധ്യമത്തില്‍ കയറി മേഞ്ഞാല്‍ വിമര്‍ശനം ബൂമറാങ് പോലെ തിരിച്ചുകുത്തുമെന്നതിന് ഇതാ ഒരു മികച്ച ഉദാഹരണം. സംഗതി ഉമ്മന്‍ചാണ്ടി ഒരു മരപ്പാലത്തില്‍ കയറി നടക്കുന്നതിന്റെ ഫോട്ടോയാണ്. സമൂഹമാധ്യമത്ത...

ബിജെപിക്കൊപ്പം പോകുമോ? അജിത്തുമായുള്ള രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് ശരദ് പവാര്‍

ചില അഭ്യുദയകാംക്ഷികൾ തന്നെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പാർട്ടി ബിജെപിക്കൊപ്പം പോകില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ സംഗോളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പവാർ. ബിജെപിയുമായുള്ള ഒരു ബന്ധവും എൻസിപിയുടെ രാഷ്ട്രീയ നയവുമായി യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്...

രാഹുല്‍ രണ്ടാം ഭാരത് ജോഡോ യാത്ര തുടങ്ങുന്നു…ഒരു വിശേഷദിനത്തില്‍, വിശേഷപ്പെട്ട സ്ഥലത്തു നിന്നും…

രാഹുൽ ഗാന്ധി തന്റെ വൻ വിജയമായ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ആരംഭിക്കാൻ തീരുമാനിച്ചു. ഈ ഒക്ടോബർ രണ്ടിന് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോർബന്തറിൽ നിന്ന് യാത്ര ആരംഭിക്കുമെന്നാണ് വിവരം . ഗുജറാത്തിൽ നിന്ന് ആരംഭിച്ച് ഉടനെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലൂടെയും യാത്ര കടന്നുപോകും - രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ...

മണിപ്പൂർ സംഘർഷം; സർക്കാർ ആശുപത്രികളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു

മാസങ്ങളായി സംഘർഷം ഒഴിയാത്ത മണിപ്പൂരിലെ സർക്കാർ ആശുപത്രികളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നതായി ഓൺലൈൻ വാർത്താ മാധ്യമമായ ന്യൂസ് മിനിറ്റിന്റെ റിപ്പോർട്ട്.മെയ് 3 മുതൽ ആരംഭിച്ച മണിപ്പൂർ സംഘർഷത്തിൽ സംസ്ഥാനത്തെ 3 സർക്കാർ ആശുപത്രികളിൽ 150 പരം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 57 മൃതദേഹങ്ങൾ അവകാശികളില്ലാതെ കിടക്കുകയാണ്. ഇതിൽ 30 പേരുടെ മൃതദേഹം ഇതുവര...

ചാണ്ടി ഉമ്മനെയും ജെയ്ക് സി.തോമസിനെയും തൂക്കി നോക്കുമ്പോള്‍…

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനകീയ സ്വീകാര്യത ഊട്ടിയുറപ്പിക്കുമെന്ന് സിപിഎമ്മും ഇടതു മുന്നണിയും അമിതമായി പ്രതീക്ഷിച്ചിരുന്ന ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു തൃക്കാക്കര. എന്നാല്‍ വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിച്ചത് വലിയ നിരാശയാണ് ഇടതുപക്ഷത്തിന്റെ അകത്തളങ്ങളില്‍ ഉണ്ടാക്കിയത്, അവരത് പുറമേ കാണിച്ചില്ലെങ്കിലും. തൃക്കാക്കര മാതൃകയിലുള്ള രണ്ടാമത്തെ ...

രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ദളിതനെ ചെരുപ്പ് നക്കാൻ നിർബന്ധിച്ചു…കോടതി ഇടപെട്ട് കേസെടുപ്പിച്ചു

ദളിതനെ ചെരുപ്പ് നക്കാൻ നിർബന്ധിക്കുകയും അയാളുടെ ദേഹത്തു പോലീസ് ഇൻസ്‌പെക്ടർ മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് എംഎൽഎ ഗോപാൽ മീണയ്ക്കും അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ജൂൺ 30 ന് കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന തന്നെ പോലീസ് പിടിച്ചു കൊണ്ടുപോയെന്നും എംഎൽഎയുടെ ചെരുപ്പ് നക്കാൻ നിർബന്ധിച്ചുവെന്നും പിന്നീട് സർക്കിൾ...

സുപ്രധാന നിയമങ്ങൾക്ക് ഹിന്ദി പേരുകൾ : ഐഡന്റിറ്റി മാറ്റാനുള്ള ബിജെപിയുടെ ശ്രമം- സ്റ്റാലിൻ

ഇന്ത്യൻ ശിക്ഷാ നിയമം, ഇന്ത്യൻ തെളിവ് നിയമം, ക്രിമിനൽ നടപടി ചട്ടം എന്നിവയ്ക്ക് പകരമുള്ള നിയമനിർമ്മാണത്തിന് ഹിന്ദി പേരുകൾ നൽകാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ തീരുമാനത്തെ ഹിന്ദി ഉപയോഗിച്ച് നമ്മുടെ വ്യക്തിത്വം മാറ്റാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഈ ശ്രമത്തെ ശക്തമായി എതിർക്കുമെന്ന് സ്റ്റാലിൻ വെള്ളിയാഴ്ച പറ...