Categories
latest news

മണിപ്പൂർ സംഘർഷം; സർക്കാർ ആശുപത്രികളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു

മാസങ്ങളായി സംഘർഷം ഒഴിയാത്ത മണിപ്പൂരിലെ സർക്കാർ ആശുപത്രികളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നതായി ഓൺലൈൻ വാർത്താ മാധ്യമമായ ന്യൂസ് മിനിറ്റിന്റെ റിപ്പോർട്ട്.
മെയ് 3 മുതൽ ആരംഭിച്ച മണിപ്പൂർ സംഘർഷത്തിൽ സംസ്ഥാനത്തെ 3 സർക്കാർ ആശുപത്രികളിൽ 150 പരം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 57 മൃതദേഹങ്ങൾ അവകാശികളില്ലാതെ കിടക്കുകയാണ്. ഇതിൽ 30 പേരുടെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. അജ്ഞാത മൃതദേഹങ്ങളെല്ലാം കുകി സമുദായത്തിൽ പെട്ടവരുടേതാണെന്ന് ന്യൂസ് മിനുട്ട് റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ ഭൂരിഭാഗം മരണങ്ങളും അക്രമത്തിന്റെ പ്രാരംഭഘട്ടത്തിലാണ് സംഭവിച്ചതെങ്കിലും മൂന്നുമാസത്തിലേറെയായി ഇൻഫാലിലെ മെയ്തെയ് ഭൂരിപക്ഷ താഴ് വര പ്രദേശങ്ങൾ കുകിൾക്ക് നിരോധിത മേഖലയായതിനാൽ ഇംഫാലിലെ ആശുപത്രിയിലെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ഇവർക്ക് സാധിക്കുന്നില്ല. അതുപോലെ കുകികളുടെ ഭാഗത്തുനിന്നും മെയ്തെയ്കൾക്കും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
നിലവിൽ മെയ്തെയ് ആധിപത്യമുള്ള ഇംഫാൽ മുതൽ കുകികളുടെ അധിപത്യമുള്ള ചുരാചന്ദ്പൂർ വരെ സംഘർഷ മേഖലയാണ്. ഇവിടെയുള്ള രണ്ട് കൂട്ടരുടെയും ഉപരോധ മേഖല മറികടന്ന് മൃതദേഹം കൊണ്ടുപോകാനുള്ള മാർഗം ഇല്ലെന്ന് ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. ബപിൻ കുമാർ മൊയ്റാംതെങ് ന്യൂസ് മിനുട്ടിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ഐഡി കാർഡുകൾ ചിലപ്പോൾ സഹായകം ആവാറില്ല ഇത്തരം ഘട്ടത്തിൽ ഡിഎൻഎ പരിശോധിക്കാൻ സഹായകമാകുന്ന ഘടകങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കാറുണ്ടെന്നും ഡോ. ബിബിൻ കുമാർ പറഞ്ഞു.
കുന്നുകൂടുന്ന മൃതദേഹങ്ങൾ സൂക്ഷിക്കാൻ പോലും ആശുപത്രികളിൽ സ്ഥലം ഇല്ലാത്ത സാഹചര്യമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. കോൾഡ് സ്റ്റോറേജുകളിൽ 12 മൃതദേഹങ്ങളാണ് സൂക്ഷിക്കുവാൻ സാധിക്കുക. എന്നാൽ മൃതദേഹങ്ങൾ കൂടിവരുന്ന സാഹചര്യമായതിനാൽ പരമ്പരാഗത രീതിയിലാണ് ആശുപത്രി അധികൃതർ മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്. എന്നാൽ ഈ രീതിയും കെടുകൂടാതെ ശവശരീരങ്ങൾ സൂക്ഷിക്കുന്നതിന് പരിമിതമാണെന്നും മാസങ്ങളുടെ പഴക്കമുള്ള ശവ ശരീരങ്ങൾ അഴുകി തുടങ്ങിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
നിലവിൽ, ഇംഫാലിലെയും ചുരാചന്ദ്‌പൂരിലെയും സർക്കാർ ആശുപത്രി അഡ്മിനിസ്ട്രേറ്റിവും കുകി, മെയ്തെയ് വിഭാഗങ്ങളിലെ പ്രതിനിധികളും മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള സൗകര്യം ഒരുകണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.

Spread the love
English Summary: UNIDENTIFIED HUMAN BODIES DUMPED IN GOVT HOSPITALS IN MANIPUR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick