പീഢനക്കേസില്‍ നാടകീയ വഴിത്തിരിവ്… സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് യുവതി.. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ജാമ്യം

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും കാണിച്ച് പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഹെല്‍ത്ത് ഇന്‍സ്‌പെ...

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവെച്ചു. രാജിക്കത്ത് നല്‍കിയ കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ സുരേശന്റെ രാജിയും വന്നത്‌. ഇന്ന് കേസിന്റെ വിചാരണ പുനരാരംഭിക്കുന്നതിന് വേണ്ടി കോടതി കേസ് പരിഗണി...

പാര്‍ടി കേന്ദ്രനേതൃത്വം പോലും കൈവിട്ടു… പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് പിണറായി വിജയന്‍

പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. ആക്ടില്‍ കൂട്ടിച്ചേര്‍ത്ത 118 എ വകുപ്പാണ് ഇതോടെ ഉപേക്ഷിക്കുന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കാനുദ്ദേശിച്ചാണീ ഭേദഗതിയെന്ന വ്യാപക വിമര്‍ശനം വന്നതോടെയും സി.പി.എം. കേന്ദ്ര നേതൃത്വം തന്നെ കടുത്ത എതിര്‍പ്പുമായി രംഗത്തു വന്നതോടെയുമാണ് ഓര്‍ഡിനന്‍സ് പിന്‍വല...

ബാര്‍ കോഴക്കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജു രമേശ്… പിണറായി അന്വേഷണം മരവിപ്പിച്ചുവെന്നും പരോക്ഷ വിമര്‍ശനം

കെ.എം.മാണിയുമായി ബന്ധപ്പെട്ട ബാര്‍കോഴക്കേസ് കേന്ദ്ര അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്ന് ബിജു രമേശ് ആവശ്യപ്പെട്ടു. കെ.എം.മാണി പിണറായി വിജയനെ കണ്ടതോടെ അന്വേഷണം നിലച്ചുവെന്നും രഹസ്യമൊഴി നല്‍കരുതെന്ന് രമേശ് ചെന്നിത്തലയും ഭാര്യയും തന്നോട് ആവശ്യപ്പെട്ടുവന്നും ബിജു രമേശ് ആരോപിച്ചു. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ഇത്തരത്തില്‍ തന്നോട് അഭ്യര്‍ഥിച...

ചൈന ചന്ദ്രനിലെ പാറയും മണ്ണും ശേഖരിക്കുന്നു…. ആളില്ലാത്ത ബഹിരാകാശ വാഹനം നാളെ പുറപ്പെടും

ചൈന ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ വാഹനം അയക്കുന്നു. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചാന്ദ്ര ദൗത്യം. ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള പര്യവേക്ഷണ വാഹനം ചൊവ്വാഴ്ച പുറപ്പെടും. ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ (സി.എന്‍.എസ്.എ) തുടര്‍ച്ചയായ ചാന്ദ്രപര്യവേഷണ...

പൊലീസ് ആക്ട് ഭേദഗതിയില്‍ തിരുത്തല്‍ വരുമെന്ന സൂചനയുമായി സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ കുറിപ്പ്‌

സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാൻ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊലീസ് നിയമ ഭേദഗതിയിൽ ക്രിയാത്മകമായ എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതികരണം. പൊലീസ് നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്രനേതൃത്വം പ്രതികരിച്ചത്. പൊലീസ് നിയമഭേദഗതി അഭ...

ഇ.ഡി.ക്കെതിരെ എം.സ്വരാജ് അവകാശലംഘന നോട്ടീസ് നല്‍കും

മസാല ബോണ്ട് അന്വേഷണത്തില്‍ ഇ.ഡി.ക്കെതിരേ നിയമസഭയില്‍ വീണ്ടും അവകാശലംഘന നോട്ടീസ് നല്‍കാന്‍ സര്‍ക്കാര്‍. നിയമസഭയില്‍ സമര്‍പ്പിക്കും മുമ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഇ.ഡി. അന്വേഷണം നടത്തുന്നത് സഭയുടെ അവകാശലംഘനമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും നോട്ടീസ്. നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എ. സര്‍ക്കാരിന് വേണ്ടി സ്പീക്ക...

കപില്‍ സിബലിനു പിറകെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി ഗുലാം നബി ആസാദും… പഞ്ച നക്ഷത്ര സംസ്‌കാരം കൊണ്ട് തിരഞ്ഞടുപ്പ് ജയം സാധ്യമല്ലെന്ന് ഗുലാം നബി

കഴിഞ്ഞ ജൂലായില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തെഴുതിയ 23 ദേശീയ നേതാക്കളില്‍ ഒരാളായ ഗുലാം നബി ആസാദ് വീണ്ടും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത് ഹൈക്കമാന്‍ഡിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. ഏതാനും ദിവസം മുമ്പ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ബിഹാര്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പരാജയം മുന്‍നിര്‍ത്തി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു...

ബിഹാര്‍ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു… മന്ത്രിസഭാ വികസനം ഈയാഴ്ച ബി.ജെ.പിക്ക് മന്ത്രിമാര്‍ 19 ആകും

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിഹാര്‍ നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ഒരാഴ്ചയ്ക്കകം കാബിനറ്റ് വികസനം ഉണ്ടാകും എന്നാണ് സൂചന. ബി.ജെ.പിക്ക് മന്ത്രിസഭയിലുള്ള പ്രാതിനിധ്യം ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഏഴ് മന്ത്രിമാരാണ് ബി.ജെ.പി.ക്ക് ഉള്ളത്. അത് 19 ആയി വര്‍ധിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിനെ അപേക്ഷിച്ച് ...

പൊലീസ് ആക്ട് ഭേദഗതി മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി… ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തം

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. അതേസമയം നിയമഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷണ്‍, പി. ചിദംബരം ഉള്‍പ്പെടെ...