ബിനീഷ് കോടിയേരിയെ താരസംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നു… തല്‍ക്കാലം വിശദീകരണം തേടാന്‍ തീരുമാനം

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എ. യുടെ ഉന്നത യോഗത്തില്‍ തീരുമാനം.യോഗം ആരംഭിച്ചപ്പോള്‍ തന്നെ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പുറത്താക്കിയ സാഹചര്യം ഉണ്ടായിര...

ജി-20 ഉച്ചകോടി ഇന്ന് തുടങ്ങും സൗദി രാജാവ് അധ്യക്ഷത വഹിക്കും

ജി- 20 രാജ്യങ്ങളുടെ ഉച്ചകോടി ഇന്ന് തുടങ്ങും. സൗദി അറേബ്യന്‍ ഭരണാധികാരി അധ്യക്ഷത വഹിക്കുന്ന ഉച്ചകോടി കൊവിഡ് കാലമായതിനാല്‍ പൂര്‍ണമായും നവീന സാങ്കേതികത ഉപയോഗിച്ച് ഓണ്‍ലൈനിലായിരിക്കും ചേരുക. ഇന്നും നാളെയുമാണ് സമ്മേളനം.

മധ്യപ്രദേശില്‍ കൊവിഡ് വ്യാപനം കൂടുന്നു.. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ, ലോക് ഡൗണ്‍ ഉണ്ടാവില്ല

മധ്യപ്രദേശില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നത് സര്‍ക്കാരിനെ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. എന്നാല്‍ ഇന്നു മുതല്‍ രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തു. ഇന്‍ഡോര്‍, ഭോപാല്‍, ഗ്വാളിയോര്‍, വിദിഷ, രത്‌ലം എന്നീ നഗരങ്ങളില്‍ രാത്രി പത്ത് മു...

ചൈനയുടെ എതിര്‍പ്പ് വകവെച്ചില്ല… യു.എസ്- തായ് വാന്‍ സാമ്പത്തിക സഹകരണ കരാര്‍ ഒപ്പിട്ടു

അമേരിക്കയും തായ് വാനും സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള കരാര്‍ വെള്ളിയാഴ്ച ഒപ്പിട്ടു. ചൈനയുടെ കടുത്ത എതിര്‍പ്പ് വക വെക്കാതെയാണ് അമേരിക്കയുടെ നടപടി. കരാര്‍ ഒപ്പിട്ടാല്‍ അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധം വഷളാവുമെന്ന ചൈനീസ് വിദേശകാര്യ വക്തവിന്റെ മുന്നറിയിപ്പ് അമേരിക്ക പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ചൈനയുമായി വിമത നീക്കങ്ങളുമായി നില്‍ക്കുന്...

ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയറിന് കൊവിഡ് സ്ഥീരികരിച്ചു

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ട്രംപ് ജൂനിയറിന് കൊവിഡ് പോസിറ്റീവായെന്ന് സ്ഥിരീകരണം. രോഗ ലക്ഷണമൊന്നും കാണിക്കാത്ത ട്രംപിന് കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ചികില്‍സ നല്‍കിവരികയാണെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. നേരത്തെ ട്രംപിന്റെ ഭാര്യ മെലനിയ, ഇളയ മകന്‍ ബാരന്‍ തുടങ്ങിയവര്‍ക്കും കൊവിഡ് ബാധ ഉണ്ടായിരുന്നു. ക...

ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് വീണ്ടും നീട്ടി… ജയിലിലേക്ക് തിരിച്ചയക്കും

ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു തിരിച്ചയയ്ക്കും. അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണ...

പി.ജെ. ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു

പി.ജെ. ജോസഫ് എം.എല്‍.എ.യുടെ ഇളയ മകന്‍ ജോ ജോസഫ്(34) അന്തരിച്ചു. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗം മൂലം ചികില്‍സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം.

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിനാകട്ടെ 22 പൈസയും. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 81.06 രൂപയില്‍നിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 81.68 രൂപയാണ് മുടക്കേ...

ട്രംപിന്റെ നടപടികള്‍ തിരുത്തുന്നു…. ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരുമെന്ന് ജോ ബൈഡന്‍

ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന കാര്യം താൻ ഉറപ്പുവരുത്തുമെന്നും ബൈഡൻ വ്യക്തമാക്കി. ഏപ്രിൽ മാസത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക പിൻവാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി പ്രഖ്യാപിച്ചത്. ചൈനയിൽ കോവിഡ് 19 വ്യാപിക്കുന്ന ഘട്ടത്തിൽ ഇക...

രണ്ടില ചിഹ്നം ജോസ് കെ. മാണിക്കു നല്‍കി ഹൈക്കോടതി.. അപ്പീല്‍ പോകുമെന്ന് പി.ജെ. ജോസഫ്‌

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിനെതിരേ പി.ജെ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. നേരത്തെ കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്...