ഒരു കുപ്പായത്തിലും തലപ്പാവിലും പോലും നരേന്ദ്രമോദിയെ വാര്‍ത്തെടുക്കുന്ന വിദഗ്ധര്‍ ശ്രദ്ധിക്കുന്നു എന്നതിന് ഉദാഹരണമായി ഇന്നത്തെ സ്വാതന്ത്ര്യദിന ചടങ്ങിലെ പ്രധാനമന്ത്രിയുടെ വേഷത്തെ ശ്രദ്ധിച്ചവരുണ്ടോ…അത്ര സൂക്ഷ്മമായ മേക്കപ്പുകളാണ് ബിജെപിയുടെ വൈകാരിക പ്രചാരണ ശാലകളില്‍.

അടുത്ത വര്‍ഷം താന്‍ തന്നെ അധികാരത്തില്‍ വരുമെന്ന ആത്മരതി രാജ്യത്തോട് ഒരു ജാള്യതയുമില്ലാതെ വിളമ്പാന്‍ നരേന്ദ്രമോദി ഏറ്റവും പാവനമെന്നു രാജ്യം കരുതുന്ന സ്വാതന്ത്ര്യദിന ചടങ്ങു പോലും അവസരമാക്കി. എന്നു മാത്രമല്ല, രാജസ്ഥാന്‍ ശൈലിയിലുള്ള ബഹുവര്‍ണ തലപ്പാവ് ആണ് പ്രധാനമന്ത്രി ഇത്തവണ ധരിച്ചത്. ഇത് അദ്ദേഹത്തിന്റെ വേഷ വിദഗ്ധര്‍ അതീവ ശ്രദ്ധയോടെ തിരഞ്ഞെടുത്തതാണ് എന്ന് ഒറ്റ കാഴ്ചയില്‍ ആര്‍ക്കും തോന്നുകയില്ല.
എന്നാല്‍ ഏതാനും മാസം കഴിഞ്ഞാല്‍ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. പഴയ തട്ടകമായ രാജസ്ഥാന്‍ തിരിച്ചുപിടിക്കാനുള്ള വ്യഗ്രത ബിജെപി.യില്‍ പ്രകടമാണ്. രാജസ്ഥാനിലെ ജനത വൈകാരികമായി തനിക്ക് പ്രിയപ്പെട്ടവരാണ് എന്ന് ധ്വനിപ്പിക്കാനുളള ഈ തലപ്പാവ് രാഷ്ട്രീയം അതിസൂക്ഷ്മ തലത്തില്‍ നരേന്ദമോദിയുടെ പൊതുസമ്പര്‍ക്ക വിദഗ്ധര്‍ എത്രമാത്രം ഓരോ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മണിപ്പൂരിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി എന്തുകൊണ്ട് ആ സംസ്ഥാനത്തോടുള്ള ഐക്യദാര്‍ഢ്യ പ്രകടനം തന്റെ വേഷത്തില്‍ കാണിച്ചില്ല എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. മോദി ഒന്നും തിരഞ്ഞെടുക്കുന്നത് വെറുതെയല്ല എന്നാണ് നിരീക്ഷണം.