നയതന്ത്രബാഗിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ ഒരു പ്രധാനപ്രതിയായ പി.എസ്. മുഹമ്മദ് മന്‍സൂറിനെ എന്‍ഐഎ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. ദുബായില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദ് മന്‍സൂറിനെ ഏറെക്കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് പിടികൂടിയത്.
ഓമശേരി കല്ലുരുട്ടി സ്വദേശിയായ മുഹമ്മദ് മന്‍സൂര്‍ നേരത്തെ ഈ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന റമീസിന്റെ അനുയായിയാണ്. മന്‍സൂറിനെ കഴിഞ്ഞ ദിവസം എന്‍ ഐഎ കൊച്ചിയിലെത്തിച്ചു. കേസില്‍ വിദേശത്ത് നടക്കുന്ന ആദ്യ അറസ്റ്റാണ് ഇത്.നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തിലെ പ്രധാനപ്രതിയായ ഫൈസല്‍ ഫരീദിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാളും ദുബായില്‍ ഒളിവില്‍ കഴിയുകയാണ്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
നയതന്ത്ര ബാഗിൽ സ്വർണക്കടത്ത് : റെമീസിന്റെ സഹായി ദുബായില്‍ അറസ്റ്റിലായി
Social Connect
Editors' Pick
വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ
April 27, 2024
ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു
April 27, 2024
മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു
April 27, 2024