Categories
kerala

നയതന്ത്ര ബാഗിൽ സ്വർണക്കടത്ത് : റെമീസിന്റെ സഹായി ദുബായില്‍ അറസ്റ്റിലായി

നയതന്ത്രബാഗിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ ഒരു പ്രധാനപ്രതിയായ പി.എസ്. മുഹമ്മദ് മന്‍സൂറിനെ എന്‍ഐഎ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. ദുബായില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദ് മന്‍സൂറിനെ ഏറെക്കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് പിടികൂടിയത്.
ഓമശേരി കല്ലുരുട്ടി സ്വദേശിയായ മുഹമ്മദ് മന്‍സൂര്‍ നേരത്തെ ഈ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന റമീസിന്‍റെ അനുയായിയാണ്. മന്‍സൂറിനെ കഴിഞ്ഞ ദിവസം എന്‍ ഐഎ കൊച്ചിയിലെത്തിച്ചു. കേസില്‍ വിദേശത്ത് നടക്കുന്ന ആദ്യ അറസ്റ്റാണ് ഇത്.നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തിലെ പ്രധാനപ്രതിയായ ഫൈസല്‍ ഫരീദിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാളും ദുബായില്‍ ഒളിവില്‍ കഴിയുകയാണ്.

Spread the love
English Summary: gold smuggling through diplomatic baggage-one of main accused booked in dubai

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick