Categories
latest news

ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക പിൻവലിക്കുന്നു

ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക പിൻവലിക്കുന്നു. അമേരിക്കയുടെ സാങ്കേതിക മേഖലയിലെ സുരക്ഷകള്‍ വര്‍ദ്ധിപ്പിക്കാന്‍ മറ്റ് നൂതന സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയ പശ്ചാത്തലത്തിലാണ് നിരോധനം പിന്‍വലിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. നിരോധനം നീക്കിയെങ്കിലും പ്രവർത്തിക്കാനുള്ള അനുമതി എന്നുമുതല്‍ നല്‍കുമെന്നതില്‍ തീരുമാനം ആയിട്ടില്ല.

അമേരിക്കയുടെ ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ ചൈനീസ് ആപ്പുകള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ചൈനീസ് ആപ്പുകൾക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത്. ഓണ്‍ലൈന്‍ ആപ്പ് മേഖലകളെ കര്‍ശന നിയന്ത്രണത്തില്‍ നിര്‍ത്തിയും സുരക്ഷ ഉറപ്പാക്കാമെന്നും ബൈഡന്‍ പറഞ്ഞു. 2019 മെയ് മാസം 15നാണ് ട്രംപ് ടിക് ടോകിനേയും വീ ചാറ്റിനേയും നിരോധിച്ചത്. ചൈനയുമായി അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടഞ്ഞു നിൽക്കുകയായിരുന്നു അന്ന്.

thepoliticaleditor
Spread the love
English Summary: exixting ban on tiktok and vee chat in america ends

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick