പ്രതിദിനം പതിനായിരത്തില്‍ മീതെ കോവിഡ് രോഗികള്‍ ഉണ്ടാവുന്ന നാടാണ് തെലങ്കാന. ആക്ടീവ് കേസുകള്‍ ഇപ്പോള്‍ 69,000 ആണ്. ചൊവ്വാഴ്ച മാത്രം നടന്നത് 52 മരണമാണ്. എന്നിട്ടും അധികാരം നിലനിര്‍ത്താനും പിടിക്കാനുമുള്ള കൊതി മാത്രം മാറാത്ത രാഷ്ട്രീയത്തിന് ഉദാഹരണമായിരിക്കയാണ് തെലങ്കാന സംസ്ഥാനത്തെ ഇലക്ഷന് പ്രചാരണം. സംസ്ഥാനത്തെ വാറങ്കല്‍ നഗരസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി നടന്ന ബി.ജെ.പി. റാലി നയിച്ചത് പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോ മതി എത്രമാത്രം കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്താന്‍ ഭരണക്കൊതി കാരണമാകുന്നു എന്ന്. വാറങ്കല്‍ മേഖലയില്‍ മാത്രം ഇന്നലെ 653 കൊവിഡ് കേസുകള്‍ ഉണ്ടായി എന്നതും ഇതോട് ചേര്‍ത്തു വെക്കണം. തെലങ്കാന ബി.ജെ.പി.യുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോകള്‍ അത്യധികം ഗുരുതരമായ നിയമലംഘനം എടുത്തു കാട്ടുന്നവയായിരുന്നു. വന്‍ വിമര്‍ശനം വന്നതിനു ശേഷം പെട്ടെന്ന് ആ ചിത്രങ്ങള്‍ അപ്രത്യക്ഷമായി, പക്ഷേ കൊവിഡ് വ്യാപനം അപ്രത്യക്ഷമാകാനിടയില്ലല്ലോ.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news