Categories
latest news

കേരളം പോലെ തന്നെ ഒഡീഷ മാതൃകയും, ഓക്‌സിജന്‍ ഇതര സംസ്ഥാനങ്ങള്‍ക്ക്

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേരളത്തെപ്പോലെ രോഗത്തെ പിടിച്ചു കെട്ടിയ നാടാണ് ബിജു പട്‌നായികിന്റെ ഒഡിഷ. കേരളത്തിലെ പോലെ ഉയര്‍ന്ന സംവിധാനങ്ങള്‍ ഒന്നുമില്ലെങ്കിലും ഒഡീഷ ജയിക്കുന്നു. നവീന്‍ പട് നായികിന്റെ വീക്ഷണങ്ങള്‍ ആ സംസ്ഥാനത്തെ ആരോഗ്യപ്രതിരോധ മേഖലയില്‍ മാതൃകാപരമായ ചലനമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ എട്ട് സംസ്ഥാനങ്ങളിലേക്ക് ആകെ 1675 മെട്രിക് ടണ്‍ ഓക്‌സിജന്‍ സംഭാവന നല്‍കി ഒഡീഷ വീണ്ടും മാതൃകയായി മാറിയിരിക്കുന്നു.
രാജ്യത്തെല്ലായിടത്തും വലിയ സമ്പന്നതയുള്ള സംസ്ഥാനങ്ങളില്‍ പോലും പ്രാണവായു പോലും ലഭ്യമല്ലാതെ നൂറുകണക്കിന് ജീവന്‍ പൊലിയുമ്പോള്‍ കേരളത്തെ പോലെ ഒഡീഷയില്‍ നിന്നും അത്തരം ദുരന്തകഥകള്‍ വരുന്നില്ല. അവര്‍ ഓക്‌സിജന്‍ അധികമായി ഉല്‍പാദിപ്പിക്കുന്നു, ഇപ്പോള്‍ അന്യനാടുകള്‍ക്ക് നല്‍കുകയും ചെയ്യുന്നു. അന്ധ്രയ്ക്ക് 644.72 മെട്രിക് ടണ്‍, തെലങ്കാനയ്ക്ക് 324.07 എം.ടി., തമിഴ്‌നാടിന് 15.98 എം.ടി., ഹരിയാനയ്ക്ക് 187.512 എം.ടി. മഹാരാഷ്ട്രയ്ക്ക് 112.06 എം.ടി., ഉത്തര്‍പ്രദേശിന് 114.17 എംടി, മധ്യപ്രദേശിന് 215.82 എം.ടി, ചത്തീസ്ഗഢിന് 61.44 എംടി എന്നിങ്ങനെ മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കിക്കഴിഞ്ഞു ഒഡീഷ.
കേരളത്തെ പോലെ മൂന്നാംഘട്ട വാക്‌സിന്‍ മെയ് ഒന്നു മുതല്‍ തുടങ്ങാന്‍ ഒഡീഷയിലും എല്ലാ ഒരുക്കവും ആയി. എന്നാല്‍ വാക്‌സിന്‍ കിട്ടിയിട്ടില്ലെന്നു മാത്രം. കൊവി ഷീല്‍ഡ് വാക്‌സിനു വേണ്ടി സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായും ഭാരത് ബയോടെകുമായും ചര്‍ച്ച നടത്തിവരികയാണ്.

Spread the love
English Summary: odisha making a model, exporting oxygen to other most needed states

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick