Categories
kerala

GoK Direct ആപ് തയ്യാറാക്കിയ സ്റ്റാര്‍ട്ട്അപ് ക്യുകോപ്പിക്ക് ദേശീയ അംഗീകാരം

കോവിഡ് പ്രതിരോധത്തിനുള്ള ഡിജിറ്റൽ മാതൃക സൃഷ്ടിച്ചതിന്‌ അന്താരാഷ്ട്ര പുരസ്കാരവും ലഭിച്ചിരുന്നു

Spread the love

കേരളത്തിന്റെ കൊവിഡ് പ്രതിരോധ മൊബൈല്‍ ആപ്ലിക്കേഷന്‍ GoK Direct തയ്യാറാക്കിയ സ്റ്റാര്‍്ട് അപ് കമ്പനിയായ Qkopy -ക്ക് ദേശീയ അംഗീകാരം. കോവിഡ് കാലത്ത് നടന്ന വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച ഡിജിറ്റൽ സംവിധാനത്തിനുള്ള അംഗീകാരം ആണ് ക്യൂകോപ്പിയെ തേടിയെത്തിയത്.

കോവിഡ് മഹാമാരിയുടെ സമയത്ത് ആധികാരിക വിവരങ്ങൾ തത്സമയം ജനങ്ങളിലേക്കെത്തിക്കുകയും വ്യാജവാർത്തകളെ പ്രതിരോധിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള മൊബൈൽ ആപ്പ് തയ്യാറാക്കുകയും സർക്കാരിന് ഡിജിറ്റൽ സപ്പോർട്ട് ചെയ്യുകയും ചെയ്ത പശ്ചാത്തലങ്ങൾ പരിഗണിച്ചാണ് അംഗീകാരം.

thepoliticaleditor

കോഴിക്കോട് യു എൽ സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ട്‌ ആപ്പ് കമ്പനി ആണ് Qkopy . കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള ലോകോത്തര ഡിജിറ്റൽ മാതൃക സൃഷ്ടിച്ചതിന്‌ അമേരിക്കയിൽ നിന്നുള്ള അന്താരാഷ്ട്ര പുരസ്കാരവും ക്യൂകോപ്പിക്ക് ലഭിച്ചിരുന്നു.

കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ, കേരള സംസ്ഥാനത്തെ ആകമാനം പ്രതിസന്ധിയിലാഴ്ത്തിയ നൂറ്റാണ്ടിലെ മഹാ പ്രളയം എന്നീ സമയത്തും ഡിജിറ്റല്‍ സഹായം നല്‍കിയിരുന്നത് ക്യൂകോപ്പി ആയിരുന്നു. സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ അന്നും ഈ സ്റ്റാർട്ടപ്പ്– നു ലഭിച്ചിട്ടുണ്ട്.

സമൂഹത്തിനു ഗുണകരമാവുന്ന പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അതിന് ലഭിക്കുന്ന അംഗീകാരത്തില്‍ സംതൃപ്തിയുണ്ടെന്നും കമ്പനി സി.ഇ.ഒ അരുൺ പെരൂളി പറഞ്ഞു.

Spread the love
English Summary: gok-direct DEVELOPED START-UP AT KOZHIKODE DISTRICT BAGS NATIONAL AWARD FOR DEVELOPING DIGITAL SUPPORT SYSTEM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick