Categories
latest news

75 രൂപയുടെ പുതിയ നാണയം ഞായറാഴ്ച ഇറക്കും

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയം പുറത്തിറക്കുമെന്ന് ധനമന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. നാണയത്തിൽ പാർലമെന്റ് കോംപ്ലക്‌സും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവും ഉണ്ടായിരിക്കും . 75 രൂപ നാണയത്തിന് വൃത്താകൃതിയായിരിക്കും. 44 മില്ലിമീറ്റർ വ്യാസവുമുണ്ടാകും. നാണയത്തിൽ 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് എന്നിവ അടങ്ങിയ ഒരു ക്വാട്ടർനറി അലോയ് ഉണ്ടായിരിക്കും. പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രത്തിന് താഴെ “2023” എന്ന് ആലേഖനം ചെയ്യും.

20 പ്രതിപക്ഷ പാർട്ടികൾ പരിപാടി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കെ ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ 25 ഓളം പാർട്ടികൾ പങ്കെടുക്കുമെന്ന് ഭരണ കക്ഷിയായ ബിജെപി പ്രതീക്ഷിക്കുന്നു. എൻഡിഎ യിലെ 18 അംഗങ്ങൾക്ക് പുറമെ ഏഴ് എൻഡിഎ ഇതര പാർട്ടികളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

thepoliticaleditor
Spread the love
English Summary: Centre to launch Rs 75 coin

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick