തന്റെ ധര്‍മം രാജ്യത്തെ രക്ഷിക്കാനാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ ധര്‍മം ഒരു കുടംബത്തെ സംരക്ഷിക്കാനാണെന്നും അനില്‍ ആന്റണി പറഞ്ഞു. കോൺഗ്രസിനെ താൻ വഞ്ചിച്ചിട്ടില്ല എന്നും എന്നാൽ ഇന്നത്തെ കോൺഗ്രസ് നേതാക്കൾ രാജ്യത്തെ വഞ്ചിക്കുന്ന വരാണെന്നും അനിൽ പറഞ്ഞു.
തന്റെ ധർമം രാജ്യത്തെ സേവിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം യാഥാര്‍ഥ്യമാക്കാന്‍ താന്‍ പ്രവര്‍ത്തിക്കും. അച്ഛനോട് ബഹുമാനവും ആദരവുമുണ്ടെന്നും വീട്ടിനുള്ളിലെ രാഷ്ട്രീയം വ്യതസ്തമാണെന്നും നാലുപേര്‍ക്കും നാല് വീക്ഷണമാണെന്നും അനില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു