Categories
kerala

മകന്റെ തീരുമാനം തികച്ചും തെറ്റ്, വളരെ വേദനാജനകം, മരിക്കും വരെ താന്‍ ഇന്ദിരയുടെ കുടംബത്തോടൊപ്പം-വികാരഭരിതനായി ആന്റണി

ബി.ജെ.പി.യില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തികച്ചും തെറ്റാണ്. അത് എനിക്ക് വളരെ വേദനയുണ്ടാക്കി. ഇന്ത്യയുടെ ഐക്യത്തിന്റെ ആണിക്കല്ല് ബഹുസ്വരതയും മതേതരത്വവുമാണ്. 2014-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നമ്മുടെ രാജ്യം പ്രാണവായു പോലെ കാത്ത നയങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു. 2019-ലെ വിജയത്തിനു ശേഷം ശ്രമത്തിനു വേഗത കൂടി. രാജ്യം നാനാത്വത്തില്‍ ഏകത്വത്തിനു പകരം ഏകത്വം എന്നതിലേക്ക് നീങ്ങി. ഇത് ആപല്‍ക്കരമായ നിലപാടാണ്. എന്നെ സംബന്ധിച്ച് അവസാന ശ്വാസം വരെ ബിജെപിയുടെ വിനാശകരമായ നിലപാടിനെതിരെ ശബ്ദം ഉയര്‍ത്തും. അതില്‍ ഒരു സംശയവുമില്ല.
ഒരു ഘടത്തില്‍ ഇന്ദിരാഗാന്ധിയുമായി അകന്നെങ്കിലും പിന്നീട് തിരിച്ചു വന്ന ശേഷം ആ കുടുംബവുമായി എനിക്ക് വലിയ ബന്ധമുണ്ടായിട്ടുണ്ട്. ഇന്ത്യയ്ക്കു വേണ്ടി ബലിയര്‍പ്പിച്ചവരാണ് ഗാന്ധി കുടുംബം. ആ കുടുംബത്തോടൊപ്പം അവസാന ശ്വാസം വരെയും താനുണ്ട്. എന്റെ കൂറ് എല്ലാക്കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും. എന്റെ ജീവിതത്തിന്റെ അവസാനനാളുകളിലാണ് ഞാന്‍. എനിക്ക് വയസ്സ് 82 ആയി. ഞാന്‍ മരിക്കുന്നത് കോണ്‍ഗ്രസിന്റെ ഭടനായിരിക്കും. അനിലുമായി ബന്ധപ്പെട്ട വിഷയം ഇനി ഒരിക്കലും സംസാരിക്കില്ല. ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കും ഇത്.

Spread the love
English Summary: response of a k antony

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick