Categories
latest news

രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകനെ അവഹേളിച്ചെന്ന് മുംബൈ പ്രസ് ക്ലബ്ബ്…മാപ്പു പറയണമെന്ന് ആവശ്യം

ശനിയാഴ്ച ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തന്നെ പ്രകോപിപ്പിച്ച മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി മുംബൈ പ്രസ്‌ക്ലബ്ബ്. തനിക്കെതിരായ മാനനഷ്ടക്കേസ് വിധിയിലെ തുടര്‍നടപടികളെ സംബന്ധിച്ച് തുടര്‍ച്ചയായി ചോദ്യം ചോദിച്ച വ്യക്തിയോട് രാഹുല്‍ സാധാരണ കാണിക്കാറുള്ള സഹിഷ്ണുത കൈവിട്ട് ചൂടായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

ബിജെപിക്കു വേണ്ടി നേരിട്ട് ജോലി ചെയ്യുന്നത് എന്തിനാണെന്നും ഇങ്ങനെയെങ്കില്‍ ബിജെപിയുടെ ബാഡ്ജ് നെഞ്ചില്‍ കുത്തി വരണമായിരുന്നുവെന്നും അങ്ങിനെയെങ്കില്‍ താന്‍ അത് മനസ്സിലാക്കി അതിനനുസരിച്ച് എല്ലാ മറുപടിയും പറയുമായിരുന്നുവെന്നും രാഹുല്‍ അസഹ്യനായി പറയുന്നുണ്ട്. ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തില്‍ ജോലി ചെയ്യുന്നത് എന്തിനാണെന്നും രാഹുല്‍ ചോദിക്കുന്നു.

thepoliticaleditor

ഇതേക്കുറിച്ചാണ് പ്രതിഷേധവുമായി മുംബൈ പ്രസ് ക്ലബ്ബ് രംഗത്ത് വന്നത്. ഡെല്‍ഹിയിലെ സംഭവത്തില്‍ ഡെല്‍ഹിയിലല്ല പ്രതികരണം ഉണ്ടായിട്ടുള്ളത് എന്ന അസാധാരണത്വം ഈ പ്രതിഷേധത്തില്‍ ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജോലി പത്രസമ്മേളനത്തില്‍ എത്തുന്ന വ്യക്തിയോട് മാന്യമായി ചോദ്യം ചോദിക്കുകയാണെന്നും ഇന്ത്യയിലെ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ടിയുടെ നേതാവായ രാഹുല്‍ പ്രതികരിച്ചത് തീര്‍ത്തും അപലപനീയമാണെന്നും പ്രസ്‌ക്ലബ്ബിന്റെ പ്രസ്താവനയില്‍ പറയുന്നു. രാഹുല്‍ തിരുത്തണമെന്നും ആ മാധ്യമപ്രവര്‍ത്തകനോട് മാപ്പ് പറയണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നു.

Spread the love
English Summary: mumbai press club protest statement against rahul gandhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick