Categories
latest news

അന്ന് ഖുശ്ബു പറഞ്ഞത് ഇന്ന് ബിജെപിയെ തിരിഞ്ഞു കുത്തുന്നു…മിണ്ടാതെ പാര്‍ടി, ഖുശ്ബുവിന്റെ ‘ലജ്ജയില്ലാത്ത’ പ്രതികരണം..

നടി ഖശ്ബു സുന്ദര്‍ ഇന്ന് ബി.ജെ.പി.യുടെ നേതാവാണ്. അവരെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ച് പാര്‍ടി കോണ്‍ഗ്രസില്‍ നിന്നും ചാടി വന്ന തെന്നിന്ത്യന്‍ നടിക്ക് മികച്ച സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഖുശ്ബു 2018-ല്‍ നടത്തിയ ഒരു പ്രതികരണത്തിന്റെ ട്വീറ്റ് അവരെയും ബിജെപിയെയും തിരിഞ്ഞു കുത്തുന്നുണ്ട്- ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പി.യുടെ നീക്കത്തിനിടയില്‍. ഖുശ്ബു പ്രതികരണമിട്ട ട്വീറ്റ് ഇപ്പോള്‍ വീണ്ടും വൈറലായി പ്രചരിച്ചിരിക്കയാണ്.
മോദി എന്ന വാക്കിന്റെ അര്‍ഥം ഇനി അഴിമതി എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു, മോദി എന്ന വാക്കിന് അതായിരിക്കും കൂടുതല്‍ യോജ്യമായ അര്‍ഥം- ഇതായിരുന്നു ഖശ്ബുവിന്റെ ട്വീറ്റിലെ വാചകം. നീരവ്, ലളിത്, നമോ- ഇത്രയും വാക്കുകളും ഖുശ്ബു തന്റെ ട്വീറ്റില്‍ എടുത്തു പറയുന്നുമുണ്ട്.
ഈ ട്വീറ്റ് മാനനഷ്ടമുണ്ടാക്കുന്നില്ലേ എന്നാണ് ഇപ്പോള്‍ ഉയരുന്ന പരിഹാസം.

രാഹുല്‍ ഗാന്ധി 2019-ല്‍ കോലാറിലെ തിരഞ്ഞെടുപ്പു റാലിയില്‍ നടത്തിയ പ്രസംഗത്തിലും ഖുശ്ബു പറഞ്ഞ അതേ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീരവ്,ലളിത്, നരേന്ദ്രമോദിമാരുടെ പേരിലെ മോദി എന്ന പദത്തെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെയും പരിഹാസം. ഖുശ്ബുവിന്റെ ട്വീറ്റിലെ അതേ പരാമര്‍ശങ്ങള്‍. അതിന്റെ പേരില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ടിയുടെ നേതാവിന്റെ തടവു ശിക്ഷയിലേക്കും ലോക്‌സഭാംഗത്വം കളയിച്ചതിലേക്കും നയിച്ച ബിജെപി സ്വന്തം നേതാവായിട്ടുള്ള ഖുശ്ബുവിനെ പുറത്താക്കുന്നില്ലേ എന്ന പരിഹാസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പരിഹാസത്തിനു മുന്നില്‍ ചൂളി നില്‍ക്കുകയാണ് ബി.ജെ.പി.

thepoliticaleditor

എന്നാല്‍ തനിക്ക് ഇതില്‍ ലജ്ജയില്ലെന്ന് പറഞ്ഞ് സ്വന്തം ലജ്ജയില്ലായ്മ സമ്മതിക്കുകയാണ് ഖുശ്ബു. ആ സമയത്ത് താന്‍ തന്റെ പാര്‍ടിയുടെ മുതിര്‍ന്ന നേതാക്കളുടെയും അവരുടെ പ്രയോഗങ്ങളെയും പിന്‍തുടരുകയായിരുന്നു എന്ന ന്യായമാണ് നടി ഇപ്പോള്‍ പഴയ ട്വീറ്റ് വൈറലായതോടെ പ്രകടിപ്പിച്ചിരിക്കുന്നത്.

Spread the love
English Summary: old tweet of khushboo wnt viral again

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick