കണ്ണൂരിലെ കോടതി സമുച്ചയ നിർമാണത്തിന്റെ കരാർ പ്രമുഖ കമ്പനിയായ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു നൽകിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉയർന്ന തുക ക്വട്ടേഷൻ നൽകിയവർക്ക് കരാർ നൽകുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. ഏഴുനിലയിലുള്ള കെട്ടിട സമുച്ചയത്തിന്റെ നിമാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എ.എം. മുഹമ്മദ് അലി എന്ന കോൺട്രാക്ടറുടെ ഉടമസ്ഥതയിലുള്ള നിര്മാൺ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. പക്ഷെ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത് നിർമാണ് കണ്‍സ്ട്രക്ഷന്‍സ് നല്കിയ ക്വട്ടേഷനെക്കാളും കൂടുതൽ തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ജെ.കെ. മഹേശ്വരി, സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala