കാസർഗോഡ് സ്വദേശിനി അഞ്ജുശ്രീപാർവതിയുടെ മരണം കുഴിമന്തി കഴിച്ചതിനെത്തുടർന്ന് സംഭവിച്ച ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിൽനിന്നുള്ള വിഷം അല്ലെന്നാണ് ഫൊറൻസിക് സർജന്റെ നിഗമനം. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ട്പറയുന്നു. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട് വൈഭവ് സക്സേന ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും അകത്ത് ചെന്ന വിഷം ഏതെന്ന് മനസ്സിലാക്കാന്‍ വിശദപരിശോധന നടത്തണമെന്നും പൊലീസ് സൂപ്രണ്ട് പ്രതികരിച്ചു.ശനിയാഴ്ച രാവിലെയാണ് അഞ്ജുശ്രീ മരണമടഞ്ഞത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്
Social Connect
Editors' Pick
വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ
April 27, 2024
ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു
April 27, 2024