Categories
kerala

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്

കാസർഗോഡ് സ്വദേശിനി അഞ്ജുശ്രീപാർവതിയുടെ മരണം കുഴിമന്തി കഴിച്ചതിനെത്തുടർന്ന് സംഭവിച്ച ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിൽനിന്നുള്ള വിഷം അല്ലെന്നാണ് ഫൊറൻസിക് സർജന്റെ നിഗമനം. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ട്പറയുന്നു. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കാസര്‍ഗോഡ്‌ ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ വൈഭവ് സക്‌സേന ഇതു സംബന്ധിച്ച്‌ പ്രതികരിച്ചിട്ടുണ്ട്‌. മരണകാരണം സംബന്ധിച്ച്‌ ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും അകത്ത്‌ ചെന്ന വിഷം ഏതെന്ന്‌ മനസ്സിലാക്കാന്‍ വിശദപരിശോധന നടത്തണമെന്നും പൊലീസ്‌ സൂപ്രണ്ട്‌ പ്രതികരിച്ചു.ശനിയാഴ്ച രാവിലെയാണ് അഞ്ജുശ്രീ മരണമടഞ്ഞത്.

Spread the love
English Summary: postmortem report of anjusree parvathi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick