സാമ്പത്തിക ആരോപണത്തിൽ ഇ.പി ജയരാജനെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അന്വേഷണം വേണോയെന്ന് പിന്നീട് തീരുമാനിക്കാമെന്നാണ് ധാരണ. ഇ.പി. ജയരാജൻ യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിന് പറയാനുള്ള കാര്യം വിശദീകരിച്ചു. റിസോർട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ചും യോഗത്തിൽ ജയരാജൻ വിശദീകരിച്ചതായാണ് വിവരം. തനിക്ക് റിസോര്‍ട്ടില്‍ യാതൊരു ഷെയറോ സാമ്പത്തിക ഇടപാടുകളോ ഇല്ലെന്ന് ഇ.പി. ജയരാജന് വിശദീകരിച്ചു. എന്നാല്‍ ഭാര്യയ്ക്കും മകനും ഷെയര്‍ ഉണ്ട്. തന്റെ സ്വാധീനത്തിലല്ല റിസോര്‍ട്ട് നിലനില്ക്കുന്നതും പ്രവര്‍ത്തിക്കുന്നതും എന്നും ജയരാജന് യോഗത്തില്‍ വ്യക്തമാക്കി. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പുറത്തു വന്ന ജയരാജന്റെ പ്രതികരണം തേടിയ മാധ്യമങ്ങളോട് എല്ലാവർക്കും ‘ഹാപ്പി ന്യൂ ഇയർ’ എന്ന് മാത്രമായിരുന്നു മറുപടി.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala