Categories
kerala

തനിക്ക്‌ നിക്ഷേപമില്ല, ഉള്ളത്‌ അനധികൃതവുമല്ല- ഇ.പി.

12 വർഷം ബിസിനസ് ചെയ്ത വരുമാനമാണ് റിസോർട്ടിൽ നിക്ഷേപിച്ചത്. മകന്റെ നിർബന്ധ പ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്

Spread the love

കണ്ണൂര്‍ മൊറാഴയ്‌ക്കടുത്ത വൈദേകം ആയൂര്‍വേദ റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഉള്ള നിക്ഷേപം അനധികൃതമല്ലെന്നും ഇ.പി ജയരാജൻ സിപിഎം സംസ്ഥാന നേതൃയോഗത്തിൽ വിശദീകരണത്തിൽ പറഞ്ഞതായി റിപ്പോർട്ട് . ഭാര്യക്കും മകനും നിക്ഷേപമുണ്ടെന്ന് സമ്മതിച്ച ഇ.പി അത് അനധികൃതമല്ലെന്നും പറഞ്ഞു. ഇരുവർക്കും സി.പി.എമ്മിൽ ഔദ്യോഗിക പദവിയില്ലാത്തതിനാൽ പാർട്ടിയെ അറിയിച്ചില്ല. 12 വർഷം ബിസിനസ് ചെയ്ത വരുമാനമാണ് റിസോർട്ടിൽ നിക്ഷേപിച്ചത്. മകന്റെ നിർബന്ധ പ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ടു പേരുടെയും വരുമാന സ്രോതസ് പാ‌ർട്ടിക്ക് നൽകിയിട്ടുണ്ടെന്നും ഇ.പി വിശദീകരിച്ചു.

വൈദേകം റിസോര്‍ട്ട് കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമ ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിരയാണെന്ന് രേഖകൾ പറയുന്നു. പി.കെ.ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരിയാണുള്ളത്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍പഴ്സനും ഇന്ദിര തന്നെയാണ്.മകൻ ജെയ്സന്റെ ഓഹരിമൂല്യം 10 ലക്ഷം രൂപയാണ് എന്നും രേഖയിലുണ്ട്.

thepoliticaleditor
Spread the love
English Summary: SHARE DEPOSIT NOT ILLEGAL SAID EP JAYARAJAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick