Categories
latest news

ഇംഗ്ലണ്ടില്‍ ഒറ്റ ദിവസത്തിനകം ഒമിക്രോണ്‍ കേസുകളില്‍ 50 ശതമാനം വര്‍ധന

ബ്രിട്ടനില്‍ കൊവിഡ്‌ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ കുത്തനെ കൂടുന്നതായി രേഖകള്‍. ഞായറാഴ്‌ച മാത്രം 86 പുതിയ കേസുകളാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇപ്പോള്‍ യു.കെ.യില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ ആകെ എണ്ണം 246 ആണ്‌. ശനിയാഴ്ച വരെ 160 കേസുകളാണ് ഇവിടെയുണ്ടായത്. അതായത്, ഒരു ദിവസം കൊണ്ട് കേസുകളിൽ അൻപത് ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം യുകെയിൽ 43,992 പുതിയ കോവിഡ് -19 കേസുകൾ കണ്ടെത്തി. ഇതുവരെ 1.04 കോടി ആളുകൾക്ക് ഇവിടെ രോഗം ബാധിച്ചു.

Spread the love
English Summary: 50 percent hike in omicron cases during 24 hours in britain

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick