Categories
latest news

വീട്ടുതടങ്കലിലുള്ള മ്യാന്‍മാര്‍ നേതാവ്‌ ഓങ്‌സാന്‍ സ്യൂചിക്ക്‌ പട്ടാളക്കോടതിയുടെ കടുത്ത ശിക്ഷ, മരിക്കാന്‍ വിടുകയാണെന്ന്‌ സ്യൂചിയുടെ വക്താവ്‌

പട്ടാളം അധികാര ഭ്രഷ്ടയാക്കിയ ശേഷം വീട്ടുതടങ്കലിലാക്കിയിരുന്ന മ്യാന്‍മാര്‍ മുന്‍ ഭരണാധികാരി ഓങ്‌ സാന്‍ സ്യൂചിയെ പട്ടാള ഭരണകൂടം നാല്‌ വര്‍ഷം തടവിന്‌ ശിക്ഷിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ചതിനും കൊവിഡ്‌ ചട്ടങ്ങള്‍ ലംഘിച്ചതിനുമാണ്‌ ശിക്ഷ. മൊത്തം 11 കുറ്റങ്ങളാണ്‌ സ്യൂചി നേരിടുന്നത്‌. ഇതെല്ലാം വ്യാജമാണെന്ന്‌ പരാതിയുമുണ്ട്‌. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ സ്യൂചി വീട്ടുതടങ്കലിലാണ്‌. അവിടെ നിന്നും എപ്പോഴാണ്‌ ജയിലിലേക്കയക്കുക എന്നത്‌ വ്യക്തമാക്കിയിട്ടില്ല. സ്യൂചിയുടെ പാര്‍ടയായ നാഷണല്‍ ലീഗ്‌ ഓഫ്‌ ഡെമോക്രസിയുടെ സഖ്യകക്ഷിയും മ്യാന്‍മാര്‍ മുന്‍ പ്രസിഡണ്ടുമായ വിന്‍ മിയിന്റ്‌-നെയും നാല്‌ വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചിട്ടുണ്ട്‌. സ്യൂചിയുടെ അതേ കുറ്റങ്ങളാണ്‌ വിന്‍-ന്റെ മേലും ചുമത്തിയിരിക്കുന്നത്‌.
76-കാരിയായ സ്യൂചിയെ ശിക്ഷിച്ചത്‌ പട്ടാളത്തിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്‌തതിനും ഒപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത്‌ അനുയായികളുടെ മുന്നില്‍ കൊവിഡ്‌ ചട്ടം ലംഘിച്ച്‌ പ്രത്യക്ഷപ്പെട്ടതിനുമാണെന്ന്‌ സ്യൂചിയുടെ അഭിഭാഷകര്‍ പറഞ്ഞു. കുറ്റമെല്ലാം കെട്ടിച്ചമച്ചതാണ്‌. ജയിലില്‍ കിടന്ന്‌ സ്യൂചി മരിക്കണമെന്നതാണ്‌ പട്ടാള ഭരണകൂടത്തിന്റെ ആഗ്രഹം-സ്യൂചിയുടെ വക്താവ്‌ പറയുന്നു.

Spread the love
English Summary: military court sent aung san sukyi to jail for four years

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick