സ്ത്രീകളുടെ ധാര്‍മികത മാത്രം എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു, പുരുഷന്റെ കാര്യത്തില്‍ ഈ ചോദ്യം ചെയ്യല്‍ ഇല്ല. നമ്മുടെ സമൂഹത്തിന് അടിസ്ഥാനപരമായി ധാര്‍മികത ഇല്ല–നാഗചൈതന്യയില്‍ നിന്നും വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം നടി സാമന്ത പ്രഭു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പ് ആണിത്.
സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാവുന്നു എന്ന വാര്‍ത്ത കുറേനാളായി പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളിലാണ് അവര്‍ ഔദ്യോഗികമായി ഇക്കാര്യം ലോകത്തെ അറിയിച്ചത്. വര്‍ഷങ്ങളായുള്ള പ്രണയത്തിനു ശേഷം ഇവര്‍ 2017-ലായിരുന്നു വിവാഹിതരായത്. അടുത്ത കാലത്ത് സാമന്ത തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നും നാഗചൈതന്യയുടെ വീട്ടുപേരായ അക്കിനേനി എന്ന വാല് മുറിച്ചുകളഞ്ഞതോടെയാണ് ഈ ദമ്പതിമാര്‍ വേര്‍പിരിയുകയാണ് എന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്.