Categories
kerala

സ്വപ്‌ന സുരേഷിനെതിരായ കൊഫെപോസ കേസ് ഹൈക്കോടതി റദ്ദാക്കി

സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയ കൊഫെപോസ(കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്റ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ലിങ് ആക്ടിവിറ്റീസ് ആക്ട്) വകുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി. സുരേഷിന്റെ അമ്മ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്. വിചാരണ കൂടാതെ തുടര്‍ച്ചയായി തടങ്കലില്‍ വെക്കാന്‍ അനുവദിക്കുന്ന കൊഫേപോസ പ്രകാരമുള്ള കുറ്റങ്ങള്‍ ഈ കേസില്‍ തെളിയിക്കപ്പെട്ടിട്ടിലെന്ന് ജസ്റ്റിസ്മാരായ ജയശങ്കരന്‍ നമ്പ്യാരും സി.പി. മുഹമ്മദ് നിയാസും ഉള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു. സ്വപ്‌നയുടെ ഭര്‍ത്താവ് സുരേഷും ഇതേ കുറ്റത്തിന് ജയിലിലാണ്.
എന്‍.ഐ.എ. ചുമത്തിയ കുറ്റങ്ങള്‍ പ്രകാരമുള്ള സ്വപ്‌നയുടെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.

Spread the love
English Summary: kerla high court quashed coffeposa section against swapna suresh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick