Categories
kerala

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 26 ആയി… മൃതദേഹങ്ങൾ നാളെ രാവിലെ എത്തും

മലയാളികളുടെ മൃതശരീരങ്ങൾ നോർക്കയുടെ നേതൃത്വത്തിലാവും കേരളത്തിൽ എത്തിക്കുക. നാളെ രാവിലെ 8 30 ന് കൊച്ചിയിൽ മൃതദേഹങ്ങളെത്തും. വീടുകളിൽ24 അംബുലൻസിൽ മൃതദേഹം എത്തിക്കും.വിമാനത്താവളത്തിൽ നിന്നും പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും.

Spread the love

കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 26 ആയി.

15ന് ബലിപെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ എത്രയും വേഗം മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. മലയാളികളടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനു വിമാനം ക്രമീകരിക്കാൻ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിർദേശം നൽകി.

thepoliticaleditor

മൃതദേഹങ്ങൾ ഒന്നിച്ചു നാട്ടിലെത്തിക്കാനാണു ശ്രമിക്കുന്നതെന്ന് നോർക്ക സെക്രട്ടറി കെ.വാസുകിയും പറഞ്ഞു. ഇതിനായി പ്രത്യേക വിമാനം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങൾ ഒന്നിച്ച് എത്തിക്കുമെന്നും അവർ അറിയിച്ചു. നാളെ പുലർച്ചെയോടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചേരും. കേന്ദ്ര സർക്കാർ പ്രതിനിധികൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി അന്തിമോപചാരം അർപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്.

മലയാളികളുടെ മൃതശരീരങ്ങൾ നോർക്കയുടെ നേതൃത്വത്തിലാവും കേരളത്തിൽ എത്തിക്കുക. നാളെ രാവിലെ 8 30 ന് കൊച്ചിയിൽ മൃതദേഹങ്ങളെത്തും. വീടുകളിൽ24 അംബുലൻസിൽ മൃതദേഹം എത്തിക്കും.വിമാനത്താവളത്തിൽ നിന്നും പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും.

പരുക്കേറ്റവർക്ക് കുവൈറ്റിൽ തന്നെ ചികിത്സ നൽകും.

മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തി വരികയാണെന്നും മൃതദേഹങ്ങൾ തിരികെ കൊണ്ടുവരാൻ വായുസേനാ വിമാനം സജ്ജമാണെന്നു കേന്ദ്രമന്ത്രി കീർത്തി വർധൻ സിംഗ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനുമായി കുവൈറ്റിലേക്ക് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ച വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പരിക്കേറ്റവരെ കാണാൻ നിരവധി ആശുപത്രികൾ സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ അദ്ദേഹം അൽ-സബയെയും വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യയെയും കണ്ടു. തീപിടുത്തത്തിൽ നാശനഷ്ടമുണ്ടായവർക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിർദ്ദേശം നൽകിയതായി അൽ സബാഹുമായുള്ള കൂടിക്കാഴ്ചയിൽ സിംഗ് അറിയിച്ചു.

45 ഇന്ത്യക്കാരുടെയും മൂന്ന് ഫിലിപ്പീൻസുകാരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ശേഷിക്കുന്ന മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ തലവനായ അൽ സബാഹ് പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick