Categories
kerala

കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂൺ 10 നു തുടങ്ങും, തദ്ദേശ വാർഡ് വർധനയ്ക്കുള്ള കരട് ബിൽ ആയി

15-ാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂൺ 10 നു തുടങ്ങും. ഇതിനായി ​ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള കരട് ബില്ലും യോഗത്തിൽ അം​ഗീകരിച്ചു.

കെ ഫോണ്‍ ലിമിറ്റഡിന് വായിപയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. പ്രവര്‍ത്തന മുലധനമായി 25 കോടി രൂപ അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യന്‍ ബാങ്കിന്‍റെ തിരുവനന്തപുരത്തുള്ള മെയിന്‍ ബ്രാഞ്ചില്‍ നിന്നും വായ്പയെടുക്കാനാണ് ഗ്യാരണ്ടി നല്‍കുക.

thepoliticaleditor

2025-ലെ പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്തി അന്തിമരൂപം നൽകുന്നതിന് മന്ത്രി സജി ചെറിയാൻ കൺവീനറും ചീഫ് സെക്രട്ടറി ഡോ. വേണു വി സെക്രട്ടറിയുമായി സമിതിയെ ചുമതലപ്പെടുത്തി. മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്‌ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, കെ. ബി ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവര്‍ സമിതിയിൽ അംഗങ്ങളായിരിക്കും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick