പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിയതെന്ന് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ജെ.പി.നദ്ദ. യോഗയുടെ പ്രയോജനങ്ങൾ ലഭിക്കുന്നതിന് അവരുടെ ദൈനംദിന ജീവിതത്തിൽ യോഗ ഉൾപ്പെടുത്തണമെന്ന് നദ്ദ അഭ്യർത്ഥിച്ചു.
അന്താരാഷ്ട്ര യോഗ ദിനത്തിൽ യമുന സ്‌പോർട്‌സ് കോംപ്ലക്‌സിൽ യോഗ അവതരിപ്പിച്ച മന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് അനുസൃതമായി യുഎൻ ജനറൽ അസംബ്ലി എല്ലാ വർഷവും ജൂൺ 21 ആചരിക്കാനുള്ള പ്രഖ്യാപനം നടത്തിയതായി ചൂണ്ടിക്കാട്ടി. എയിംസിലെ ആഘോഷങ്ങൾക്ക് ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ നേതൃത്വം നൽകി. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം മന്ത്രി യോഗ ചെയ്തു.
രാം മനോഹർ ലോഹ്യ, സഫ്ദർജംഗ് ആശുപത്രികളിലും ദിനം ആഘോഷിച്ചു.