പാർട്ടിക്ക് ഏറ്റിട്ടുള്ള തിരിച്ചടി പരിഹരിക്കുന്നതിനുള്ള ശ്രമം എന്ന നിലയിൽ സംസ്ഥാനത്തുടനീളം എല്ലാ പ്രദേശങ്ങളിലും ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ സിപിഎം. ആദ്യഘട്ടത്തിൽ കേന്ദ്ര നേതാക്കൾ പങ്കെടുത്ത് സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളിൽ യോഗം നടത്തും . ജൂലായ് രണ്ട്, മൂന്ന്, നാല് തിയ്യതികളിൽ നടക്കുന്ന ഈ യോഗങ്ങളിൽ സിപി എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കും.
തുടർന്ന് ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മേഖലകളാക്കി തിരിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് ക്ലാസ് നൽകും. പിന്നീട് താഴെ തലം വരെ ജനങ്ങളോട് സംവദിക്കാൻ ലോക്കൽ അടിസ്ഥാനത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ആഗസ്ത് 19നുള്ളിൽ കേരളത്തിലെ എല്ലാ ലോക്കലിലും ഇത്തരത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.