Categories
kerala

മുഖ്യമന്ത്രിയെ പേരെടുത്തു പറഞ്ഞ് സിപിഐ യോഗത്തില്‍ രൂക്ഷ വിമര്‍ശനം, പിണറായി മാറാതെ ഭരണം നന്നാവില്ലെന്നു ചിലര്‍

സ്വന്തം മുതിര്‍ന്ന നേതാവ് മൂന്നാം സ്ഥാനത്തായിപ്പോയതിന്റെ രോഷവും വിമര്‍ശനവും സിപിഐ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയില്‍ പൊട്ടിത്തെറിയുടെ വാക്ശരങ്ങളായി മാറി

Spread the love

സ്വന്തം മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തലസ്ഥാന മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിപ്പോയതിന്റെ രോഷവും വിമര്‍ശനവും സിപിഐ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയില്‍ പൊട്ടിത്തെറിയുടെ വാക്ശരങ്ങളായി മാറിയതായി റിപ്പോർട്ട്.. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെയ്തികളാണ് ഇടതുമുന്നണിയുടെ തോല്‍വിക്ക് പ്രധാന കാരണമെന്ന് തുറന്ന വിമര്‍ശനമാണ് തിരുവനന്തപുരം ജില്ലാക്കമ്മിറ്റി നടത്തിയിരിക്കുന്നത് എന്നാണ് പാര്‍ടി വൃത്തങ്ങള്‍ സ്വകാര്യമായി മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്.

പന്ന്യന്‍ രവീന്ദ്രന്‍

സംസ്ഥാനത്ത് മല്‍സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ട സിപിഐ വലിയ വിമര്‍ശനമാണ് ആഭ്യന്തരമായി നടത്തുന്നത്. സംസ്ഥാന നേതൃത്വം കൂടുതല്‍ കടുത്ത പ്രതികരണങ്ങള്‍ക്കു പോകാതെ ഇരിക്കുമ്പോള്‍ ഏറ്റവും നിശിതമായ പ്രതികരണം നേതാക്കള്‍ നടത്തിയിരിക്കുന്നത് തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ ആണ്.

thepoliticaleditor

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും പിടിപ്പുകേടും പരാജയത്തിന് പ്രധാന കാരണമായി. അതിരു വിട്ട ന്യൂനപക്ഷ പ്രീണനം തിരിച്ചടി നല്‍കി. നവ കേരള സദസ്സിന്റെ പേരില്‍ ഉണ്ടായ ധൂര്‍ത്ത്, ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയത്, സപ്ലൈകോയില്‍ നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാതിരുന്നത് ഇതൊക്കെ ജനത്തിനെ സര്‍ക്കാരിനെതിരാക്കി മാറ്റി. നവകേരള സദസ്സിനു വേണ്ടി ഉദ്യോഗസ്ഥരെ വെച്ച് റസീറ്റില്ലാതെ പണപ്പിരിവു നടത്തിയത് വലിയ ധൂര്‍ത്തായി മാറി. പൗരത്വനിയമത്തിനെതിരായി നടത്തിയ യോഗങ്ങളില്‍ മത ചിഹ്നങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കപ്പെട്ടു. മതയോഗങ്ങള്‍ പോലെയായി പലയിടങ്ങളും മാറി. ഹിന്ദുസമുദായത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞു.-ഇങ്ങനെയൊക്കെയാണ് ജില്ലാ കൗണ്‍സിലില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും അഭിപ്രായമുയര്‍ന്നത് ശ്രദ്ധേയമായി. മാത്രമല്ല മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള സാമ്പത്തിക ആരോപണവും വലിയ അവമതിപ്പുണ്ടാക്കിയെന്നും പ്രത്യേകിച്ച് യുവാക്കളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയെന്നും നേതാക്കള്‍ പ്രതികരിച്ചു.

ഒപ്പം, ചിലര്‍ പിപി സുനീറിനെ രാജ്യസഭയിലേക്ക് നിശ്ചയിച്ചതിനെയും വിമര്‍ശിച്ചതായി പറയുന്നു. ന്യൂനപക്ഷത്തിലെ ആള്‍ എന്ന പരിഗണന നല്‍കി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick