ലോക്‌സഭയിലേക്ക് റായ്ബറേലിയെ പ്രതിനിധീകരിക്കാൻ താൻ വിടുന്ന മണ്ഡലമായ വയനാട്ടിലെ ജനങ്ങൾക്ക് വികാരനിർഭരമായ കത്തെഴുതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അനുദിനം പീഡനങ്ങൾ നേരിടേണ്ടി വന്നപ്പോൾ വയനാട്ടിലെ ജനങ്ങളുടെ നിരുപാധികമായ സ്നേഹമാണ് തന്നെ സംരക്ഷിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“ഞാൻ നിങ്ങൾക്ക് അപരിചിതനായിരുന്നു, എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിച്ചു. അനിയന്ത്രിതമായ സ്നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങൾ എന്നെ കെട്ടിപ്പിടിച്ചു. നിങ്ങൾ ഏത് രാഷ്ട്രീയത്തെ പിന്തുണച്ചുവെന്നത് പ്രശ്നമല്ല, നിങ്ങൾ ഏത് സമുദായത്തിൽ നിന്നുള്ളയാളാണെന്നോ നിങ്ങൾ ഏത് മതത്തിൽ വിശ്വസിക്കുന്നുവെന്നോ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്നോ പ്രശ്നമല്ല. ”– രാഹുൽ ഗാന്ധി കത്തിൽ എഴുതി .

“ദിവസം തോറും ഞാൻ അപമാനം നേരിട്ടപ്പോൾ നിങ്ങളുടെ നിരുപാധികമായ സ്നേഹം എന്നെ സംരക്ഷിച്ചു. നിങ്ങൾ എൻ്റെ അഭയവും എൻ്റെ വീടും എൻ്റെ കുടുംബവുമായിരുന്നു. ഒരു നിമിഷം പോലും നിങ്ങൾ എന്നെ സംശയിച്ചതായി എനിക്ക് തോന്നിയിട്ടില്ല.”– അദ്ദേഹം കൂട്ടിച്ചേർത്തു.